മാഞ്ചസ്റ്ററിന് സെമിയിൽ സെവിയ്യ എതിരാളികൾ, വോൾവ്സിനെ വീഴ്ത്തി

- Advertisement -

യൂറോപ്പ ലീഗ് സെമിയിൽ സെവിയ്യ ആകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. ഇന്ന് ജർമ്മനിയിൽ നടന്ന സെമി ഫൈനലിൽ ഒരൊറ്റ ഗോളിന് വോൾവ്സിനെ വീഴ്ത്തി കൊണ്ടാണ് സെവിയ്യ സെമി ഫൈനലിലേക്ക് കടന്നത്. മുൻ റയൽ മാഡ്രിഡ് പരിശീലകനായ ലൊപെറ്റിഗി പരിശീലിപ്പികുന്ന സെവിയ്യ മത്സരത്തിൽ മൂന്ന് മിനുട്ട് മാത്രം ബാക്കിയിരിക്കെ ആണ് വിജയം സ്വന്തമാക്കിയത്. ഒരു നിർണായക പെനാൾട്ടി നഷ്ടപ്പെടുത്തിയത് വോൾവ്സിന് വലിയ തിരിച്ചടിയായി.

മത്സരം മികച്ച രീതിയിൽ തുടങ്ങിയത് വോൾവ്സ് ആയിരുന്നു. 12ആം മിനുട്ടിൽ അഡാമെ ട്രയോരെ വോൾവ്സിന് ഒരു പെനാൾട്ടിയും നേടിക്കൊടുത്തു. എന്നാൽ പെനാൾട്ടി എടുത്ത റൗൾ ഗിമിനസിന് പിഴച്ചു. ദുർബലമായ പെനാൾട്ടി കിക്ക് അനായാസം സെവിയ്യ ഗോൾ കീപ്പർ ബോണോ തടുത്തു. പിന്നെ പതിയെ താളം കണ്ടെത്തിയ സെവിയ്യ വോൾവ്സിനെ നിരന്തരം പരീക്ഷിച്ചു.

അവസാനം 88ആം മിനുട്ടിൽ വിജയ ഗോൾ കണ്ടെത്താൻ സെവിയ്യക്ക് ആയി. ഒകാമ്പോസ് ആണ് ഒരു ഹെഡറിലൂടെ വിജയ ഗോൾ നേടി. എവർ ബനേഗ ആയിരുന്നു ആ ഗോൾ ഒരുക്കിയത്. ഇന്ന് വിജയിച്ച സെവിയ്യ അടുത്ത ഞായറാഴ്ച നടക്കുന്ന സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും.

Advertisement