പരിക്ക് പ്രശ്നമാണ്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരങ്ങൾ മിലാനെതിരെ കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത മത്സരത്തിൽ എ സി മിലാനെ നേരിടുമ്പോൾ യുണൈറ്റഡ് നിരയിൽ അവരുടെ പ്രധാന താരങ്ങളിൽ പലരും ഉണ്ടാകില്ല. ആറു താരങ്ങൾ ഉണ്ടാകില്ല എന്ന് പരിശീലകൻ ഒലെ തന്നെ പറഞ്ഞു. മാർക്കസ് റാഷ്ഫോർഡ്, കവാനി, വാൻ ഡെ ബീക്, മാറ്റ, ഡി ഹിയ, പോഗ്ബ എന്നിവരാണ് ഇല്ലാത്തത്. കവാനിക്കും റാഷ്ഫോർഡിനും ചെറിയ പരിക്ക് ആണെങ്കിലും ഇരുവരും നാളെ ഉണ്ടാകില്ല.

കവാനിക്ക് ചെറിയ സാധ്യത ഉണ്ടെങ്കിലും റാഷ്ഫോർഡിന് ഒരു സാധ്യതയും പരിശീലകൻ കൽപ്പിക്കുന്നില്ല. ഡി ഹിയ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഇല്ലാത്തത്. വാൻ ഡെ ബീക്, മാറ്റ, പോഗ്ബ എന്നിവർ പരിക്കിന്റെ പിടിയിലാണ്. ലൂക് ഷോയ്ക്കും നാളെ ഒലെ വിശ്രമം നൽകിയേക്കും. ഷോയ്ക്ക് പകരം അലക്സ് ടെല്ലസ് മിലാനെതിരെ ആദ്യ ഇലവനിൽ ഇറങ്ങും.

Exit mobile version