യുറോപ്പയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം

- Advertisement -

യുവേഫ യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച ജയം. ഇന്നലെ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 4 ഗോളുകൾക്കാണ് യുണൈറ്റഡ് ടർക്കിഷ് ടീമായ ഫെനർബാസ്‌ക്കെതിരെ ജയം കണ്ടത്. സൂപ്പർ താരം പോൾ പോഗ്ബ ഇരട്ട ഗോളുകളടിച്ച മത്സരത്തിൽ ആന്റണി മാർഷ്യൽ, ജെസെ ലിംഗാർഡ് എന്നിവരും ഗോളുകൾ നേടി. മുൻ യുണൈറ്റഡ് സ്‌ട്രൈക്കർ റോബിൻ വാൻ പേഴ്സിയുടെ ഓൾഡ് ട്രാഫോർഡ് സന്ദർശനം കൊണ്ട് ശ്രദ്ധയേറിയ മത്സരത്തിൽ ഫെനർബാ സെ നേടിയ ഏക ഗോളും വാൻപേഴ്സിയാണ് നേടിയത്. മുപ്പത്തി ഒന്നാം മിനുട്ടിൽ മാറ്റയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോൾ ആക്കികൊണ്ട് പോഗ്ബയാണ് യുണൈറ്റഡ് ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. 3 മിനുറ്റുകൾക്കപ്പുറം മാർഷ്യലിനെ വീഴ്ത്തിയതിന് ലഭിച്ച രണ്ടാം പെനാൽറ്റിയും മാർഷ്യൽ തന്നെ വലയിലെത്തിച്ചതോടെ യുണൈറ്റഡ് മത്സരത്തിൽ പിടിമുറുക്കി. ആദ്യ പകുതിയുടെ അഡിഷണൽ ടൈമിൽ പോഗ്ബ ബോക്സിനു പുറത്തുനിന്നു തൊടുത്ത ഉഗ്രൻ ഷോട്ടിൽ അവർ മൂന്നാം ഗോളും കണ്ടു. 48 ആം മിനുട്ടിൽ ജെസെ ലിംഗാർഡിലൂടെ യുണൈറ്റഡ് 4 ആം ഗോളും കണ്ടു. 83 ആം മിനുട്ടിലായിരുന്നു വാൻ പേഴ്സിയുടെ ഗോൾ പിറന്നത്. ജയത്തോടെ ഗ്രൂപ്പ് എ യിൽ യുണൈറ്റഡ് ഒന്നാമതെത്തി.

അതെ സമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ടീമായ സൗത്താംപ്റ്റനെ ഇന്റർമിലാൻ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു. 67 ആം മിനുട്ടിൽ ഇറ്റാലിയൻ താരം അന്റോണിയോ ക ഡ്രേ വയാണ് ഗോൾ നേടിയത്. യൂറോപ്പ ലീഗിലെ 3 കളികളിൽ ഇന്റർമിലാന്റെ ആദ്യ ജയമാണിത്. ജയിച്ചെങ്കിലും ഗ്രൂപ്പ് കെ യിൽ അവർ അവസാന സ്ഥാനത്താണ്. സ്പാർട്ട പ്രേഗ് ഒന്നാമതും സതാംപ്ടൺ രണ്ടാമതുമാണ്.

ഇന്നലെ നടന്ന മറ്റു പ്രധാന മത്സരങ്ങളിൽ സെൽറ്റ വീഗൊ – അയാക്സ് മത്സരം 2-2 എന്ന സമനിലയിൽ അവസാനിച്ചു. ഫിയോറെന്റീന – സ്ലൊവേൻ ലിബറേക് മത്സരത്തിൽ 3-1 എന്ന സ്കോറിന് ഫിയോറെന്റീന ജയിച്ചു. വില്ലാറയൽ-ഒസ്മാലിസ്‌പോർ മത്സരം 2-2 എന്ന സ്കോറിന് സമനിലയിൽ അവസാനിച്ചു. റോമ- എഫ് കെ ഓസ്ട്രിയ മത്സരവും 3-3 എന്ന സമനിലയിലാണ് അവസാനിച്ചത്.

Advertisement