യൂറോപ്പ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില

- Advertisement -

യൂറോപ്പ ലീഗിൽ അവസാന 16ലെ ആദ്യ പാദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വിരസമായ സമനില. റഷ്യൻ ക്ലബ് റോസ്റ്റോവിനോടാണ് ഇംഗ്ളീഷ് വമ്പന്മാർ സമനില വഴങ്ങിയത്. റോസ്റ്റോവിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും പരുക്കൻ കളിയിലൂടെയാണ് തുടങ്ങിയത്, അത് കൊണ്ട് തന്നെ റഫറിക്ക് കാർഡുകൾ പുറത്തെടുക്കേണ്ടിയും വന്നു. തപ്പി തടഞ്ഞു തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പതിയെ താളം കണ്ടെത്തുകയും 35ആം മിനിറ്റിൽ മികിതറിയാന്റെ ഗോളിൽ മുന്നിൽ എത്തുകയും ചെയ്തു. ആദ്യ പകുതിക്ക് പിരിയുമ്പോൾ 1-0 എന്നായിരുന്നു സ്‌കോർ.

രണ്ടാം പകുതിയിൽ 53ആം മിനിറ്റിൽ ആണ് റോസ്റ്റോവിന്റെ സമനില ഗോൾ പിറന്നത്. ബുഖറോവ് ആണ് റോസ്റ്റോവിനു വേണ്ടി വല കുലുക്കിയത്. തുടർന്നു ഇരു ടീമുകളും സമനില പൂട്ട് പൊട്ടിക്കാൻ വേണ്ടി പൊരുതി എങ്കിലും ഒന്നും ഫലവത്തായില്ല. സമനില വഴങ്ങി എങ്കിലും നിർണായകമായ എവേ ഗോൾ കണ്ടെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. രണ്ടാം പാദ മത്സരം ഫെബ് 22നു ഓൾഡ് ട്രാഫോഡിൽ നടക്കും.

യൂറോപ്പ ലീഗിലെ മറ്റു പ്രധാന മത്സരങ്ങളിൽ കൊബേൻഹാൻ അയാക്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു.

 

Advertisement