വെർണറിന്റെ ഏകഗോളിൽ ലെപ്സിഗിന് വിജയം

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദ മത്സരത്തിൽ ജെർമൻ ക്ലബായ ലെപ്സിഗിന് വിജയം. ഒളിമ്പിക് മാഴ്സയെ നേരിട്ട ലെപ്സിഗ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. തിമോ വെർണർ നേടിയ ഏക ഗോളാണ് ലെപ്സിഗിനെ സ്വന്തം നാട്ടിൽ രക്ഷിച്ചത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു വെർണറിന്റെ ഗോൾ. ഫോർസ്ബെർഗിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. അവസാന ആറു മത്സരങ്ങൾക്കിടയിലെ വെർണറിന്റെ മൂന്നാം ഗോളാണിത്. നാല് അസിസ്റ്റും ഈ ആറു മത്സരങ്ങളിൽ വെർണറിനുണ്ട്. അടുത്ത വ്യാഴാഴ്ചയാണ് ക്വാർട്ടറിന്റെ രണ്ടാം പാദം .

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസാൽസ്ബർഗിനെ തകർത്ത് ലാസിയോ
Next articleകൊളത്തൂരിൽ സമനില തെറ്റിയില്ല