
യൂറോപ്പ ക്വാർട്ടർ ആദ്യ പാദത്തിൽ ലാസിയൊയ്ക്ക് തകർപ്പൻ വിജയം. സാൽസ്ബർഗിനെ നേരിട്ട ലാസിയോ രണ്ടിനെതിരെ നാലുഗോളുകൾക്കാണ് വിജയിച്ചത്. സാൽസ്ബഗിന്റെ 35 മത്സരങ്ങളുടെ അപരാജിത കുതിപ്പിനാണ് ലാസിയോ അവസാനമിട്ടത്.
ലാസിയോയ്ക്കായി ലുലിച്, പരൊളൊ, ആൻഡേഴ്സൺ, ഇമ്മൊബിലെ എന്നിവരാണ് ഇന്ന് സ്കോർ ചെയ്തത്. ഇന്നത്തെ ഗോളോടെ സീസണിൽ ഇമ്മൊബിലെ 40 മത്സരങ്ങളിൽ 37 ഗോളുകൾ എന്ന ടാലിയിൽ എത്തി. അവസാന എട്ടു യൂറോപ്പ ലീഗ് മത്സരങ്ങളിൽ ഇമ്മൊബിലെയുടെ ഏഴാം ഗോളാണിത്. ലാസിയോയുടെ 12 യൂറോപ്യൻ ഹോം മത്സരങ്ങളിൽ ഒമ്പതാം വിജയമാണിത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial