മൗറീനോയും സ്പർസും യൂറോപ്പയിൽ നിന്ന് പുറത്ത്, ഡിനാമോ സഗ്റെബിന്റെ മാസ്മരിക തിരിച്ചുവരവ്

20210319 020725
- Advertisement -

സ്പർസിന് ഒരു കിരീടം നേടിക്കൊടുക്കാം എന്ന ജോസെ മൗറീനോയുടെ മോഹം യൂറോപ്പ ലീഗിലും നടക്കില്ല. ആദ്യ പാദത്തിൽ ഡിനാമോ സഗ്റബിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ സ്പർസ് ഇന്ന് അപ്രതീക്ഷിത പരാജയമാണ് ഏറ്റുവാങ്ങിയത്. ക്രൊയേഷ്യൻ ടീം എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സ്പർസിനെ ഇന്ന് തോൽപ്പിച്ചത്. അഗ്രിഗേറ്റ് സ്കോറിൽ 3-2ന്റെ വിജയം. ഓർസിചിന്റെ ഹാട്രിക്കാണ് സഗ്റബിന് വിജയം നൽകിയത്.

62ആം മിനുട്ടിലാണ് ഒറിസിചിന്റെ ആദ്യ ഗോൾ വന്നത്. 83ആം മിനുട്ടിൽ വീണ്ടും ഒറിസിച് വല കുലുക്കിയതോടെ അഗ്രിഗേറ്റ് സ്കോർ 2-2 എന്നായി. ഇതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിലെ രണ്ടാം പാദത്തിന്റെ തുടക്കത്തിൽ ആയിരുന്നു ഒറിസിചിന്റെ ഹാട്രിക്ക്. ഈ ഹാട്രിക്ക് സ്പർസിന്റെ കഥ കഴിക്കുകയും ചെയ്തു.

Advertisement