യുവേഫയെ വിമർശിച്ച് മൗറിഞ്ഞോ, യുണൈറ്റഡിന് റഷ്യൻ പരീക്ഷണം

- Advertisement -

യൂറോപ്പ ലീഗിന്റെ അവസാന 16ൽ  മാഞ്ചസ്റ്റർ യുണൈറ്റഡ് റഷ്യൻ എതിരാളികളായ റോസ്റ്റോവിനെ നേരിടും. ഗ്രൗണ്ടിന്റെ മോശം അവസ്ഥയെ പറ്റി വിവാദങ്ങൾ നടന്ന് കൊണ്ടിരിക്കെയാണ് മത്സരം.  യുണൈറ്റഡ് കോച്ച് മൗറിഞ്ഞോ ഗ്രൗണ്ടിന്റെ പരിതാപകരമായ അവസ്ഥയെ പറ്റി പരാതിപ്പെട്ടിരുന്നു. എന്നാൽ യുണൈറ്റഡിന്റെ ആവശ്യം യുവേഫ നിരാകരിച്ചതാണ് മൗറിഞ്ഞോയെ ചൊടിപ്പിച്ചത്.  യുവേഫ ഗ്രൗണ്ട് പരിശോധിച്ചു കളിക്കാൻ പാകത്തിലാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. യുവേഫയുടെ തീരുമാനത്തെ മൗറിഞ്ഞോ വിമർശിച്ചതും ശ്രേദ്ധേയമായി.  പ്രീ സീസണിൽ  മാഞ്ചസ്റ്റർ സിറ്റിയോട് സൗഹൃദ മത്സരം  കളിക്കാൻ തിരഞ്ഞെടുത്ത ബെയ്‌ജിങിലെ ഗ്രൗണ്ടിനോടാണ് മൗറിഞ്ഞോ റോസ്റ്റോവിന്റെ ഗ്രൗണ്ടിനെ ഉപമിച്ചത്.  അന്ന് ഗ്രൗണ്ടിന്റെ മോശം അവസ്ഥ കാരണം മത്സരം റദ്ദാക്കിയിരുന്നു.  കഴിഞ്ഞ ദിവസം യുണൈറ്റഡിന് വേറെയൊരു ഗ്രൗണ്ടിൽ പരിശീലനം നടത്താനും യുവേഫ അനുമതി നൽകിയിരുന്നു.

കഴിഞ്ഞ 27 കളികളിൽ ഒന്ന് മാത്രമാണ് യുണൈറ്റഡ് തോറ്റത്.  അതെ സമയം റഷ്യൻ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്തുള്ള റോസ്റ്റോവ് കഴിഞ്ഞ 12 കളികളിൽ ഒന്നിൽ മാത്രമാണ് പരാജയമറിഞ്ഞത്. മാത്രവുമല്ല നവംബറിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ബയേൺ മ്യൂണിച്ചിനെ 3 -2 നു റോസ്റ്റോവ്  തോൽപ്പിച്ചിരുന്നു. അയാക്സിനെതിരെയും 4 – 1 ന്റെ വിജയം റോസ്റ്റോവ് നേടിയിരുന്നു.  മോശം ഗ്രൗണ്ട്  യുണൈറ്റഡിന് തലവേദനയാവുമ്പോൾ  മികച്ച ഹോം റെക്കോർഡ്  റോസ്റ്റീവിനെ തുണക്കും.

ചെൽസിയുമായുള്ള എഫ് എ കപ്പ് മുന്നിൽ കണ്ടു കൊണ്ടാവും മൗറിഞ്ഞോ ടീമിനെ ഇറക്കുക. അതെ സമയം പ്രീമിയർ ലീഗിൽ ആദ്യ നാലിലെത്താൻ ഉള്ള സാധ്യത കുറവായതു കൊണ്ട് തന്നെ യൂറോപ്പ ലീഗ് ജയിച്ച അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് അവസരം നേടാനും യുണൈറ്റഡ് ശ്രമിക്കും.

Advertisement