യൂറോപ്പയിൽ ഇന്ന് തീപാറും പോരാട്ടം, ഇന്റർ മിലാൻ ബയർ ലെവർകൂസനെതിരെ

യൂറോപ്പ ലീഗിലെ ക്വാർട്ടർ ഫൈനലിലെ ഏറ്റവും വലിയ പോരാട്ടം ഇന്ന് നടക്കും. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ ഇറ്റലിയിലെ കരുത്തരായ ഇന്റർ മിലാനും ജർമ്മൻ ശക്തികളായ ബയർ ലെവർകൂസനും ആണ് ഏറ്റുമുട്ടുന്നത്. കിരീട പ്രതീക്ഷയുള്ള ടീമുകളാണ് രണ്ടും. മികച്ച സീരി എ സീസണ് ശേഷമാണ് ഇന്റർ മിലാൻ എത്തുന്നത്. ഗംഭീര ഫോമിൽ ഉള്ള ലുകാകുവും സാഞ്ചെസും ആകും ഇന്ററിന്റെ കരുത്ത്.

പ്രീക്വാർട്ടറിൽ സ്പാനിഷ് ടീമായ ഗെറ്റഫെ ആയിരുന്നു ഇന്റർ മിലാൻ തോൽപ്പിച്ചത്. റേഞ്ചേഴ്സിനെ തോൽപ്പിച്ചാണ് ലെവർകൂസൻ ക്വാർട്ടറിൽ എത്തിയത്. ഡിയാബിയുടെയും ഹവേർട്സിന്റെയും ഫോമിലാകും ലെവർകൂസന്റെ പ്രതീക്ഷ. പിന്നെ മത്സരം നടക്കുന്നത് ജർമ്മനിയിൽ ആണ് എന്നതും ലെവർകൂസന് അനുകൂലമാകും.

Exit mobile version