ഹസാർഡ് യൂറോപ്പ ലീഗിലെ മികച്ച താരം

- Advertisement -

കഴിഞ്ഞ സീസണിൽ ചെൽസിയെ യൂറോപ്പ ലീഗ് കിരീടത്തിലേക്ക് നയിച്ച റയൽ മാഡ്രിഡ് താരം ഏദൻ ഹസാർഡ് യൂറോപ്പ ലീഗിലെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ചെൽസിയിൽ തന്റെ സഹ താരമായിരുന്ന ഒലിവിയർ ജിറൂദിനെയും ഫ്രാങ്ക്ഫർട്ട് താരം ലൂക്ക ജോവിച്ചിനെയും മറികടന്നാണ് ഹസാർഡ് അവാർഡ് സ്വന്തമാക്കിയത്.

ചെൽസിക്ക് വേണ്ടി തന്റെ അവസാന മത്സരമായിരുന്നു യൂറോപ്പ ലീഗ് ഫൈനലിൽ ആഴ്‌സണലിനെതിരെയുള്ള പോരാട്ടം. അന്നത്തെ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ഹസാർഡ് നേടിയിരുന്നു. ഫൈനലിൽ രണ്ട് ഗോളും ഒരു അസിസ്റ്റും താരം നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ചെൽസിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ഹസാർഡ് 52 മത്സരങ്ങളിൽ നിന്ന് 21 ഗോളും 17 അസിസ്റ്റും സ്വന്തമാക്കിയിരുന്നു.

Advertisement