
യൂറോപ്പ ലീഗിൽ നിന്നും ബുണ്ടസ് ലീഗ ക്ലബ്ബായ ഫ്രയ്ബർഗ് പുറത്ത്. ബുണ്ടസ് ലീഗയിലെ തകർപ്പൻ സീസണ് ശേഷം യൂറോപ്പയിലേക്കെത്തിയ ഫ്രയ്ബർഗ് മൂന്നാം ക്വാളിഫൈയിങ്ങ് റൗണ്ടിലാണ് പുറത്തായത്. ഡോംസാലെ എഫ്സിയോടേറ്റ രണ്ട് ഗോളിന്റെ പരാജയമാണ് യൂറോപ്പിൽ നിന്നും പുറത്തേക്കുള്ള വഴി ക്രിസ്റ്റ്യൻ സ്ട്രീക്കിന്റെ ടീമിന് മുന്നിൽ തുറന്നത്.
ഗോൾ രഹിതമായ ആദ്യ പകുതിയിൽ നിന്ന് വളരെ അപ്രതീക്ഷിതമായാണ് സ്ലോവേനിയൻ ടീം ജർമ്മൻ ടീമിനെ തകർത്ത്. ഇബ്രിസിക്,ബിസ്ജാക് എന്നിവർ ഡോംസെലെയ്ക്ക് വേണ്ടി ഗോളടിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial