ഇരട്ട ഗോളുകളുമായി ജോവിച്ച്, മാഴ്സെയിനെ തകർത്ത് ഫ്രാങ്ക്ഫർട്ട്

- Advertisement -

യൂറോപ്പയിൽ ഫ്രാങ്ക്ഫർട്ടിന് വമ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഫ്രാങ്ക്ഫർട്ട് മാഴ്സെയെ പരാജയപ്പെടുത്തിയത്. നിലവിലെ ജർമ്മൻ ചാമ്പ്യന്മാരായ ഫ്രാങ്ക്ഫർട്ട് അനായാസ ജയമാണ് നേടിയത്. കഴിഞ്ഞ സീസൺ യൂറോപ്പയിലെ ഫൈനലിസ്റ്റുകളായ ഫ്രഞ്ച് ടീമിന് ഈഗിൾസിന്റെ യുവ നിറയ്‌ക്കെതിരെ ഒന്നും കാര്യമായി ചെയ്യാനുണ്ടായിരുന്നില്ല.

രണ്ടു സെൽഫ് ഗോളുകൾ മാഴ്സെയ്ക്ക് തിരിച്ചടിയായി. ഭ്രൂണോ സാറും ലൂയിസ് ഗുസ്താവോയും സ്വന്തം പോസ്റ്റിലേക്ക് തന്നെ ബോൾ അടിച്ച് ഫ്രാങ്ക്ഫർട്ടിന് ജയം നേടിക്കൊടുത്തു. ഈ സീസണിലെ ജോവിച്ചിന്റെ പതിനാലാം ഗോളാണ് ഇന്നത്തേത്. യൂറോപ്പയിലെ ഗ്രൂപ്പ് എച്ചിൽ അഞ്ച് മത്സരങ്ങളിൽ അഞ്ചും ജയിച്ച് പതിനഞ്ച് ഗോളടിച്ച് ഇരിക്കുകയാണ് ഫ്രാങ്ക്ഫർട്ട്.

Advertisement