യൂറോപ്പ ലീഗ് ഫൈനലിൽ എത്തി എന്ന് പറയാൻ ആയിട്ടില്ല എന്ന് ഒലെ

യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വൻ വിജയം തന്നെ നേടി എങ്കിലും ഫൈനലിൽ എത്തി എന്ന് പറയാൻ ആയിട്ടില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പാദത്തിൽ 6-2 എന്ന സ്കോറിനായിരുന്നു വിജയിച്ചത്. ആ സ്കോർ മനസ്സിൽ വെച്ചാകില്ല യുണൈറ്റഡ് നാളെ രണ്ടാം പാദത്തിന് ഇറങ്ങുക എന്ന് ഒലെ പറഞ്ഞു‌.

നാളത്തെ മത്സരം വിജയിക്കുക എന്ന ഉദ്ദേശത്തോടെയാകും ടീം കളിക്കുക. അങ്ങനെ കളിക്കാനെ ഈ ടീമിന് അറിയു എന്നും ഒലെ പറഞ്ഞു. ആദ്യ പാദത്തിലെ വിജയം ഫൈനൽ ഉറപ്പ് തരുന്നില്ല. ഇതിനേക്കാൽ വലിയ സ്കോർ നേടിയവർ വരെ പരാജയപ്പെട്ട ചരിത്രം ഉണ്ട്. 4-1ന് തോറ്റ ശേഷം ബാഴ്സലോണയെ റോമ അഞ്ചു വർഷം മുമ്പ് മറികടന്നത് ഒലെ ഓർമ്മിപ്പിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ നടത്തുന്ന പ്രതിഷേധങ്ങൾ ടീമിന്റെ പ്രകടനത്തെ ബാധിക്കില്ല എന്നും ഒലെ പറഞ്ഞു.

Exit mobile version