എഫ്‌സി കൊളോണിന് മുന്നിൽ ആഴ്‌സണലിന് അടിപതറി

- Advertisement -

യൂറോപ്പ ലീഗിൽ ഇംഗ്ലീഷ് കരുത്തരായ ആഴ്സണലിന് ഞെട്ടിക്കുന്ന തോൽവി. ജർമൻ ടീം എഫ്‌സി കൊളോണാണ് എതിരില്ലാത്ത ഒരു ഗോളിന് ആഴ്സണലിനെ തോൽപ്പിച്ചത്. ഇന്നത്തെ മത്സരത്തിൽ തോറ്റെങ്കിലും നോകൗട്ട് റൗണ്ടിലേക്ക് ആഴ്സനൽ യോഗ്യത നേടി.

എഫ്‌സി കോളോണിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഭൂരിഭാഗം സമയം പന്ത് കൈവശം വെച്ചിട്ടും ഗോളൊന്നും നേടാനാവാതെ പോയതാണ് ആഴ്സണലിന് തിരിച്ചടി ആയത്. ആദ്യ പകുതിയിൽ ഫ്രാൻസിസ് കോഖ്ലീന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതും ആഴ്‌സണലിന് തിരിച്ചടി ആയി. 62ആം മിനിറ്റിൽ തന്നെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ഗ്വിരാസി ആണ് കോണിന് വിജയം സമ്മാനിച്ചത്.

5 മത്സരങ്ങൾ പിന്നിട്ടപ്പോൾ ആഴ്‌സണലിന് 10 പോയിന്റ് ആയി. രണ്ടാം സ്ഥാനത്തുള്ള കൊളോണിന് 6 പോയിന്റ് ആണുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement