“കന്റോണ കിക്ക്” മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ എവ്റക്ക് റെഡ് കാർഡ്

മാർസെലെയുടെ ഫ്രഞ്ച് ഡിഫൻഡർ പാട്രിസ് എവ്റക്ക് അപൂർവ റെഡ് കാർഡ്. ഒരു ആരാധകന്റെ മുഖത്ത് ചവിട്ടിയതിനാണ് എവ്റക്ക് മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ റെഡ് കാർഡ് വാങ്ങി കളം വിടേണ്ടി വന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിംഗ്‌ കന്റോണയുടെ “കന്റോണ കിക്കിനെ” അനുസ്മരിക്കും വിധമായിരുന്നു മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടെയായിരുന്ന പാട്രിസ് എവ്റ ഒരു ആരാധകന്റെ മുഖത്ത് ചവിട്ടിയത്.

യൂറോപ്പ് ലീഗിൽ മത്സരം തുടങ്ങുന്നതിന് മുൻപ് വാം ആപ്പിനായി കളിക്കാർ ഗ്രൗണ്ടിൽ ഇറങ്ങിയപ്പോഴായിരുന്നു അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. എവ്റയെ ആരാധകൻ വംശീയമായി അധിക്ഷേപിച്ചതിൽ പ്രകോപിതനായാണ് താരം അക്രമത്തിന് മുതിർന്നത് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മുൻപ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെ ലൂയി സുവാരസ് വംശീയമായി അധിക്ഷേപിച്ചെന്ന് പറഞ് എവ്റ രംഗത്ത് വരികയും സുവാരസിന് 8 മത്സരങ്ങളിൽ നിന്ന് വിലക്ക് വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച ചേരുന്ന യുവേഫ ഡിസിപ്ലിനറി ബോർഡ് എവ്റക്കെതിരെ കൈകൊള്ളേണ്ട നടപടികൾ തീരുമാനിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതകർച്ചയിൽ നിന്ന് സമനില പിടിച്ച് സിംബാബ്‌വെ
Next articleരാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ച് തുർക്കി താരം സാഹിൻ