യൂറോപ്പ സെമിയിൽ ആഴ്സണൽ അത്ലറ്റിക്കോ മാഡ്രിഡ് പോരാട്ടം

- Advertisement -

യൂറോപ്പ ലീഗിന്റെ സെമിഫൈനൽ ഡ്രോ കഴിഞ്ഞപ്പോൾ സെമിയിൽ കാത്തിരിക്കുന്നത് ഫൈനലിനേക്കാൾ വലിയ പോര്. സ്പാനിശ് ശക്തികളായ അത്ലറ്റിക്കോ മാഡ്രിഡും ലണ്ടൻ ശക്തികളായ ആഴ്സണലുമാണ് യൂറോപ്പ ലീഗ് സെമിയിൽ നേർക്കുനേർ വരിക. ഇരുടീമുകളും തമ്മിൽ യൂറോപ്യൻ പോരാട്ടങ്ങളിൽ ആദ്യമായാണ് നേർക്കുനേർ വരുന്നത്.

രണ്ടാം സെമിയിൽ ഓസ്ട്രിയ ടീമായ സാൽസ്ബർഗ് ഫ്രഞ്ച് ടീമായ ഒളിമ്പിക് മാഴ്സയേയും നേരിടും. ഏപ്രിൽ 26ന് ആദ്യ പാദ സെമിയും മെയ് 3ന് രണ്ടാം പാദ സെമിയും നടക്കും. പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തുള്ള ആഴ്സണലിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ കൊണ്ട് യൂറോപ്പ കിരീടം നിർബന്ധമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement