യൂറോപ്പയിൽ വമ്പൻ ജയവുമായി റോമ

ഇറ്റാലിയൻ ക്ലബ്ബായ റോമയ്ക്ക് യൂറോപ്പ ലീഗിൽ തകർപ്പൻ ജയം. ടർക്കിഷ് ക്ലബ്ബായ ബെസെക്സഹിറിനെ ഏകപക്ഷീയമായ 4 ഗോളുകൾക്കാണ് റോമ പരാജയപ്പെടുത്തിയത്. ജക്കോ, സനിയോളൊ, ക്ലയ്വേർട്ട് എന്നിവർ റോമയ്ക്ക് വേണ്ടി ഗോളടിച്ചു. സസുവോളോയ്ക്കെതിരായ ജയത്തിന് ശേഷം കോച്ച് പൗലോ ഫോൺസെസ്കയുടെ ജയം കൂടിയാണ് ഇന്നതേത്.

റോബിന്യോ, ഖോർഗൻ ഇൻലെർ, എന്നിവരില്ലാതെയാണ് ഇസ്താംബുൾ ക്ലബ്ബ് ഇറ്റലിയിലേക്ക് പറന്നത്. കളിയുടെ 45ആം സെക്കന്റിൽ തന്നെ സനിയോളോ സ്കോർ ചെയ്തെങ്കിലും ഓഫ്സൈടായിരുന്നു. ജൂനിയർ കൈകരയുടെ സെൽഫ് ഗോളാണ് ആദ്യ പ്കുതിയിൽ റോമയ്ക്ക് ലീഡ് നൽകിയത്. എന്നാൽ രണ്ടാം പകുതിയിൽ മൂന്ന് ഗോളുകളുമായി റോമ മത്സരം പിടിച്ചെടുക്കുകയായിരുന്നു.

Exit mobile version