Site icon Fanport

കോബൻഹേവൻ യൂറോപ്പ ക്വാർട്ടറിൽ, മാഞ്ചസ്റ്ററിന്റെ എതിരാളികൾ

യൂറോപ്പ ലീഗിൽ ഇന്ന് നടന്ന പ്രീക്വാർട്ടർ മത്സരം വിജയിച്ച് ഡെന്മാർക്ക് ടീമായ കോബൻഹേവൻ ക്വാർട്ടറിലേക്ക് നടന്നു. ഇന്ന് ഇസ്താൻ ബൂൾ ക്ലബായ ബസ്കഷയറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഡെന്മാർക്കിൽ വെച്ച് കോബൻഹാവൻ തോൽപ്പിച്ചത്. ആദ്യ പാദത്തിൽ ബഷക്ഷിയർ 1-0ന് വിജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്കോറിൽ 3-1നാണ് കോബൻഹേവൻ വിജയിച്ചത്. ഇന്ന് ജോൺ വിൻഡിന്റെ ഇരട്ട ഗോളുകളാണ് കോബൻഹേവന്റെ ജയം എളുപ്പമാക്കിയത്.

4, 52 മിനുട്ടുകളിൽ ആയിരുന്നു വിൻഡിന്റെ ഗോളുകൾ. 62ആം മിനുട്ടിൽ ഫാൾക്കാണ് ഇന്നത്തെ ഗോൾ പട്ടിക പൂർത്തിയാക്കിയത്. ഇന്ന് വിജയിച്ച കോബൻഹേവൻ ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആകും നേരിടുക. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലാസ്കിനെതിരായ രണ്ടാം പാദ മത്സരം നടന്നു കൊണ്ടിരിക്കുക ആണ് എങ്കിലും ആദ്യ പാദത്തിലെ വലിയ വിജയം യുണൈറ്റഡിന്റെ ക്വാർട്ടർ ഉറപ്പ് നൽകുന്നുണ്ട്. ജർമ്മനിയിൽ വെച്ചാണ് ക്വാർട്ടർ മുതൽ ഉള്ള യൂറോപ്പ പോരാട്ടങ്ങൾ നടക്കുന്നത്.

Exit mobile version