Site icon Fanport

യുണൈറ്റഡിന് എതിരാളികൾ ആസ്ട്രിയയിൽ നിന്ന്, ഇറ്റാലിയൻ – സ്പാനിഷ് പോരാട്ടവുമായി യൂറോപ്പ പ്രീ ക്വാർട്ടർ

യൂറോപ്പ ലീഗിന്റെ പ്രീ ക്വാർട്ടർ ഫിക്സ്ചറുകളായി. മാർച്ച് 12 ന് ആദ്യ പാദവും മാർച്ച് 19 ന് രണ്ടാം പാദവും നടക്കുന്ന പോലെയാണ് ഷെഡ്യൂളുകൾ. യൂറോപ്പ ലീഗിൽ ആരാധകർ കാത്തിരിക്കുന്ന സ്പാനിഷ് ഇറ്റാലിയൻ പോരാട്ടം നടക്കും. ഇന്റർ മിലാനെ ഗെറ്റാഫെ നേരിടും. അയാക്സിനെ അപ്രതീക്ഷിതമായി പരാജയെപ്പേടുത്തിയാണ് ഗെറ്റാഫെയുടെ വരവ്.

അഞ്ച് തവണ യൂറോപ്പ കിരീടം നേടിയ സെവിയ്യയുടെ എതിരാളികൾ റോമയാണ്. അഞ്ച് ഗോൾ ജയവുമായി വന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരാളികൾ ആസ്ട്രിയൻ ക്ലബ്ബായ LASK ലിൻസാണ്. ബസക്ഷെഹിറിനെ എഫ്സി കോപ്പൻഹേഗൻ നേരിടും. ഒളിമ്പ്യാക്കോസിന് വോൾവ്സും റേഞ്ചേഴ്സിനെ ബയേർ ലെവർകൂസനും നേരിടും. വോൾഫ്സ്ബർഗ് ശാക്തറിനെ നേരിടും. ഫ്രാങ്ക്ഫർട്ട് – സാൽസ്ബർഗ് മത്സരത്തിലെ ജേതാക്കൾ എഫ്സി ബാസലിനെ നേരിടും.

Exit mobile version