കളവുപോയ യൂറോപ്പ ലീഗ് കിരീടം കണ്ടെത്തി

- Advertisement -

മെക്സിക്കോയിൽ കഴിഞ്ഞ ദിവസം കളവുപോയ യൂറോപ്പാ ലീഗ് കിരീടം തിരികെ കിട്ടി. കഴിഞ്ഞ ദിവസം ഒരു എക്സിബിഷനായി മെക്സിക്കോയിൽ എത്തിച്ച കിരീടം ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തിൽ നിന്ന് കളവുപോയിരുന്നു. തുടർന്ന് മെക്സിക്കൻ പോലീസ് നടത്തിയ അന്വേഷണത്തിൽ യൂറോപ്പ കിരീടം അവസാനം തിരിച്ചുകിട്ടി. മോഷ്ടാവിനെ അറസ്റ്റ് ചെയ്തതായും വാർത്തകൾ ഉണ്ട്.

മെക്സിക്കയിലെ ലിയോൺ സിറ്റിയിലാണ് സംഭവം നടന്നത്. സെമി ഫൈനൽ മത്സരങ്ങൾ നടക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് മോഷണം നടക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement