Site icon Fanport

റെഡ്ബുൾ ടീമുകൾ നേർക്ക് നേർ, വിജയം സാൽസ്ബർഗിനൊപ്പം

യൂറോപ്പ ലീഗിൽ റെഡ്ബുൾ ടീമുകൾ നേർക്ക് നേർ വന്നപ്പോൾ വിജയം സാൽസ്ബർഗിനൊപ്പം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റെഡ്ബുൾ സാൽസ്ബർഗിന്റെ വിജയം. വീണ്ടും പൊരുതി തോൽക്കാനായിരുന്നു ജർമ്മൻ ടീമായ റിബൽ ലെപ്‌സിഗിന്റെ വിധി. ലൈമെർ, യൂസഫ് പോൾസൺ എന്നിവർ ലെപ്‌സിഗിന് വേണ്ടി ഗോളടിച്ചപ്പോൾ ദാബർ, ഹൈദരാ, ഗുൽബ്രാന്ഡ്സൺ എന്നിവർ ആസ്ട്രിയൻ ടീമിനായി ഗോളടിച്ചു.

റെഡ്ബുള്ളിന്റെ ഉടമസ്ഥതയിലാണ് ഇരു ടീമുകളും. ഇരു ടീമുകളുടെയും സ്റ്റേഡിയത്തിന്റെ പേര് റെഡ് ബുൾ അറീനയെന്നാണ്. ലെപ്‌സിഗിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടന്നത്. യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പുകളിൽ എഫ്‌സി സാൽസ്ബർഗ് എന്നാണ് റെഡ്ബുൾ സാൽസ്ബർഗ് അറിയപ്പെടുന്നത്. പരിഹാസ രൂപേണ ക്യാൻസ് ഡെർബി എന്നാണ് ജർമ്മനിയിൽ മത്സരം അറിയപ്പെടുന്നത്. എനർജി ഡ്രിങ്കായ റെഡ്ബുൾ ക്യാനിൽ വിൽക്കുന്നതിനാലാണത്.

Exit mobile version