യൂറോപ്പ ലീഗില്‍ ഇന്ന് പന്തുരുളും

- Advertisement -

ചാമ്പ്യന്‍സ് ലീഗ് അഞ്ചാം റൗണ്ട് ആരവങ്ങള്‍ക്ക് ശേഷം ഇന്ന് യൂറോപ്പ ലീഗിന്‍റെ അഞ്ചാം റൗണ്ടില്‍ പന്തുരുളും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റോമ, ഇന്റര്‍ മിലാന്‍, വിയ്യാറയല്‍ തുടങ്ങിയ വമ്പന്മാര്‍ ഇന്ന് കളത്തിലിറങ്ങും.

paul-pogba-feyenoord-man-utd_3786897

ഓള്‍ഡ്‌ ട്രാഫോഡില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എതിരാളികള്‍ ഫെയര്‍നൂര്‍ഡാണ്. ആദ്യ പാദ മത്സരത്തില്‍ മഞ്ചസ്റ്ററിനെ അട്ടിമറിച്ച ആത്മവിശ്വാസത്തില്‍ ആവും ഫെയര്‍നൂര്‍ഡിറങ്ങുക. മാഞ്ചസ്റ്ററിനു ഇത് നിലനില്പിന്റെ പോരാട്ടമാണ്. കഴിഞ്ഞ മത്സരത്തില്‍ ഫെനെര്ബാഷേക്കെതിരെ വഴങ്ങിയ തോല്‍വി മൂലം ഗ്രൂപ്പില്‍ 6 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്‌ ഉള്ളത്. അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍ മാഞ്ചസ്റ്ററിന് വിജയം അനിവാര്യമാണ്. അതെ സമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ഫെനെര്ബാഷേ അവസാന സ്ഥാനക്കാരായ സോര്യയെ നേരിടും.

 

വിയ്യാറയലിന് എഫ് സി സൂറിച് ആണ് എതിരാളികള്‍. സൂറിച്ചില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമിനെ മറികടക്കു എന്നത് വിയ്യാറയലിന് എളുപ്പമാവില്ല. ഗ്രൂപ്പില്‍ ഇരു ടീമുകള്‍ക്കും 5 വീതം പോയിന്റ് ആണ് ഉള്ളത്, ഇന്ന് വിജയിക്കുന്നവര്‍ക്ക് അടുത്ത റൌണ്ടിലേക്ക് മുന്നേറാനുള്ള സാധ്യത വര്‍ധിക്കും.

 

ഇന്റര്‍മിലാന്റെ എതിരാളികള്‍ ഇസ്രയേല്‍ ക്ലബ് ബീര്‍ ഷേവയാണ്, ഗ്രൂപ്പില്‍ അവസനാ സ്ഥാനത്തുള്ള മിലാന് ടീം ടൂര്‍ണമെന്റില്‍ നിന്നും ഏകദേശം പുറത്തായി കഴിഞെങ്കിലും പോരാടാനുറചായിരിക്കും അവരിറങ്ങുക. മറ്റൊരു മത്സരത്തില്‍ സൌതാംപ്ടണ്‍ എസി സ്പാര്ടയെ നേരിടും. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ഉറപ്പിചായിരിക്കും ഇരു ടീമുകളും കളിയ്ക്കാന്‍ ഇറങ്ങുക.

മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ശക്തികളായ എഎസ് റോമ ചെക്ക് ക്ലബ് എഫ്സി വിക്ടോറിയയെ നേരിടും. റോമയുടെ സ്വന്തം മൈതനത്ത് നടക്കുന്ന മത്സരത്തില്‍ എഫ്സി വികടോരിയക്ക് മികച്ച ഫോമില്‍ ഉള്ള എഎസ് റോമയെ മറികടക്കുക എന്നത് കടുപ്പമേറിയതാവും. എങ്കിലും ആദ്യ പാദത്തില്‍ റോമയെ സമനിലയില്‍ തളച്ച ആത്മവിശ്വാസത്തില്‍ ആയിരിക്കും വിക്ടോറിയ ഇറങ്ങുക.

മറ്റു പ്രധാന മത്സരങ്ങളില്‍ ഷാല്‍ക്കെ നൈസിനെയും അയാക്സ് പനതിനൈകോസിനെയും സെല്റ്റ വിഗോ സ്റ്റാന്‍ഡേര്‍ഡ് ലീഗേയും നേരിടും.

Advertisement