യൂറോപ്പ ലീഗ്: മാഞ്ചസ്റ്ററിനും റോമക്കും വിജയം, ഇന്‍റര്‍ പുറത്ത്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി യൂറോപ്പ്യൻ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് റൂണി സ്വന്തം പേരിൽ ആക്കിയ മത്സരത്തിൽ ഫെയനൂർഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരില്ലാത്ത നാല് ഗോളുകളുടെ വിജയം. 39 ഗോളുകൾ സ്വന്തമാക്കിയ റൂണി, റൂഡ് വാൻ നിസ്റ്റൽറൂയിയുടെ റെക്കോർഡ് ആണ് മറികടന്നത്.

mata

മാഞ്ചസ്റ്ററിന്റെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇംഗ്ലീഷ് ടീം ഫെയനൂർഡിനെതിരെ മത്സരത്തിൽ ഉടനീളം വ്യക്തമായ ആധിപത്യം നിലനിർത്തിയിരുന്നു. 39ആം മിനിറ്റിൽ റൂണിയുടെ ഗോളിൽ മുന്നിലെത്തിയ യുണൈറ്റഡിനു വേണ്ടി മാറ്റ, ലിംഗാർഡ് എന്നിവർ വല കുലുക്കിയപ്പോൾ ഫെയനൂഡ് ഗോളി ബ്രാഡ് ജോൺസ് ഓൺ ഗോൾ സ്വന്തം പേരിലാക്കി പട്ടിക തികക്കുകയായിരുന്നു. നേരത്തെ സോര്യയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച ഫെനർബാഷെയാണ് ഗ്രൂപ്പിൽ ഒന്നാമത്. മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാമതാണ്.

inter

അതെ സമയം മുൻ ഇറ്റാലിയൻ ചാമ്പ്യൻമാരായ ഇന്റർ മിലാൻ നോക്ക്ഔട്ട് റൌണ്ട് കാണാതെ പുറത്തായി. ഇസ്രായേൽ ക്ലബ് ബീർ ഷേവ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ററിനെ തോൽപ്പിച്ചത്. ആദ്യ 25 മിനിറ്റിൽ തന്നെ രണ്ടു ഗോളുകൾ വഴങ്ങിയ ബീർ ഷേവ ശക്തമായ തിരിച്ചു വരവ് നടത്തിയാണ് മത്സരം സ്വന്തം പേരിലാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സൗത്താംപ്ടണെ സ്പാർട്ട പ്രാഗ് എതിരിലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. ഇതോടെ നോക്ക് ഔട്ട് റൗണ്ടിൽ ഏതാണ് സൗത്താംപ്ടണ് അവസാന ഗ്രൂപ്പ് മത്സരം വരെ കാത്തിരിക്കേണ്ടി വരും. ഗ്രൂപ്പിൽ സ്പാർട്ട പ്രാഗ് ഒന്നാം സ്ഥാനത്തും സൗത്താംപ്ടൺ രണ്ടാം സ്ഥാനത്തുമാണ്.

എഡിൻ സീക്കോ നേടിയ ഹാട്രിക്കിന്റെ പിന്ബലത്തിൽ വിക്ടോറിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു എഎസ് റോമ ഗ്രൂപ് ചാമ്പ്യന്മാരായി നോക്ക് ഔട്ട് റൗണ്ടിൽ കടന്നു. മറ്റൊരു മത്സരത്തിൽ വിയ്യാറയലിനെ സൂറിച് സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

Advertisement