ലെപ്‌സിഗ് യൂറോപ്പ ലീഗിന്റെ ക്വാർട്ടറിൽ കടന്നു

- Advertisement -

ബുണ്ടസ് ലീഗ ക്ലബ്ബായ ആർബി ലെപ്‌സിഗ് യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. ഇന്നലെ നടന്ന മത്സരം ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞെങ്കിലും ആദ്യ പാദ മത്സരത്തിലെ ലീഡ് കാരണം ലെപ്‌സിഗ് ജയിച്ചു. ബുണ്ടസ് ലീഗയിൽ രണ്ടാം സീസൺ കളിക്കുന്ന ലെപ്‌സിഗ് ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും യൂറോപ്പയിൽ ശക്തമായി തിരിച്ച് വരാനാണ് ലെപ്‌സിഗിന്റെ കോച്ച് റാൽഫ് ഹാസെൻഹുട്ടിലിന്റെ ശ്രമം. യുവ താരം ടിമോ വെർണർ ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി 22 ഗോളുകൾ നേടിയിട്ടുണ്ട്. ബുണ്ടസ് ലീഗയിൽ റോബർട്ട് ലെവൻഡോസ്‌കി മാത്രമാണ് വെർണർക്ക് മുന്നിൽ.

പഴയ ഈസ്റ്റ് ജെർമനിയിൽ നിന്നും ബുണ്ടസ് ലീഗയിൽ കളിക്കുന്ന ഒരേയൊരു ടീമാണു ലെപ്സിഗ്. എനെർജി ഡ്രിങ്ക് ഭീമന്മാരായ റെഡ്ബുൾ 2009 മെയ് 19 ആണു ലെപ്സിഗ് സ്ഥാപിക്കുന്നത്. 2006 മുതൽക്കെ തന്നെ ഒരു ടീമിനായുള്ള ശ്രമം റെഡ്ബുൾ തുടങ്ങിയിരുന്നു.റാൽഫ് ഹാസെൻഹുട്ടിലിന്റെ ചുണക്കുട്ടികൾ ബുണ്ടസ് ലീഗയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു.2016-17 സീസണിൽ തുടർച്ചയായ 13 ലീഗ് മാച്ചുകൾ ജയിച്ച് റെക്കോർഡ് തിരുത്തി.

മറ്റ് റെഡ് ബുൾ ടീമുകളെ പോലെ തന്നെ ചുവപ്പും വെളുപ്പുമാണു ലെപ്സിഗിന്റെ ജേഴ്സി.റെഡ് ബുൾ അറീനയാണു ഹോം ഗ്രൗണ്ട്. 27 ഒഫീഷ്യൽ ഫാൻ ക്ലബ്ബുകൾ ലെപ്സിഗിനുണ്ട്. എൽ ഈ ബുൾസ്, ബുൾസ് ക്ലബ് എന്നിവയാണു പ്രധാന ഫാൻ ക്ലബുകൾ. ബുണ്ടസ് ലീഗയിൽ ബയേണിനു പോന്ന എതിരാളിയായി ലെപ്സിഗ് വളർന്നു കഴിഞ്ഞു. തങ്ങളുടെ ‘പുതിയ ശത്രു’ എന്നാണു ബയേൺ മ്യുണിക്കിന്റെ പ്രസിഡന്റ് ലെപ്സിഗിനെ വിശേഷിപ്പിച്ചത്. വെർണറും ഫോസ്ബെർഗും നയിക്കുന്ന അക്രമണവും ശക്തമായ മധ്യനിരയും ഹാസെൻഹുട്ടിലിന്റെ തന്ത്രങ്ങളും ലെപ്സിഗിനെ അപകടകാരികളാക്കുന്നു.‌

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement