യൂറോപ്പ ലീഗിൽ പോരാട്ടം കനക്കും

ബുണ്ടസ് ലീഗ ക്ലബ്ബായ SC ഫ്രെയ്‌ബർഗിന് യൂറോപ്പ ലീഗിൽ എതിരാളികളായി. ബുണ്ടസ് ലീഗയിൽ ഏഴാമതായി സീസണവസാനിപ്പിച്ച ഫ്രെയ്‌ബർഗിന് യൂറോപ്പ ലീഗ് ഗ്രൂപ്പ് സ്റ്റേജിലേക്ക് കടക്കാനുള്ള മത്സരത്തിലെ എതിരാളികളെ ആണ് മനസിലായത്. സെക്കന്റ് റൌണ്ട് ക്വാളിഫിക്കേഷനിൽ ഐസ്‌ലാൻഡിലെ വലൂർ റെയ്‌ഷെവിക് സ്ലോവേനിയൻ ടീമായ ഡോംസാലെ എന്നിവർ തമ്മിലുള്ള മത്സരത്തിലെ വിജയിയെ ആണ് ഫ്രെയ്‌ബർഗ് നേരിടേണ്ടത്.  ബുണ്ടസ് ലീഗ ക്ലബ്ബുകളായ ഹെർത്ത ബെർലിനും കൊളോനും ഗ്രൂപ്പ് സ്റ്റേജിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ഹൊഫെൻഹെയിമിന് ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജിൽ കേറാൻ സാധിച്ചില്ലെങ്കിൽ യൂറോപ്പ ലീഗിൽ കളിക്കാം.

യൂറോപ്പ ലീഗിൽ മൂന്നു ക്വാളിഫൈയിങ് റൗണ്ടുകൾ ഉണ്ട്. പിന്നീട് ഒരു പ്ലെ ഓഫ് റൌണ്ട് കൂടി കഴിഞ്ഞാലേ 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഗ്രൂപ്പ് സ്റ്റേജിലെ മത്സരാർത്ഥികളെ അറിയുവാൻ സാധിക്കുകയുള്ളു. വലൂർ റെയ്ഷെവിക്കും ഡോംസാലെയും തമ്മിലുള്ള ആദ്യ പാദ മത്സരം കഴിഞ്ഞപ്പോൾ ഡോംസാലെക്ക് ഒരു ഗോളിന്റെ ലീഡുണ്ട്. ഇരു ടീമുകളും ആദ്യമായാണ് യൂറോപ്പ ലീഗിൽ മത്സരിക്കുന്നത്. ഫ്രെയ്‌ബർഗ് അവസാനമായി യൂറോപ്പ ലീഗ് കളിച്ചത് സീസണിലാണ്. അന്ന് ആറ് മത്സരങ്ങൾ ഒന്നിൽ മാത്രം ജയിച്ച ഫ്രെയ്‌ബർഗ് ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്താവുകയായിരുന്നു. യൂറോപ്പ ലീഗ് ജയിക്കുന്ന ടീമിന് കിരീടത്തോടൊപ്പം ചാമ്പ്യൻസ് ലീഗ് പ്രവേശനവും സാധ്യമാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗോളടി ശീലമാക്കി അര്‍ജന്റീന, ജര്‍മ്മനിയെ വീഴ്ത്തി ഇംഗ്ലണ്ട്
Next articleആശാൻ പോയാൽ എന്ത്, വന്നത് ആശാനെ വെല്ലുന്ന ശിഷ്യൻ!!!