
മൊണോക്കോയിൽ നടന്ന ഡ്രോയിൽ യൂറോപ്പ ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളുടെ ഫിക്സചർ പുറത്ത് വന്നു. എഫ് എ കപ്പ് ചാമ്പ്യന്മാരായ ആഴ്സണൽ 1 എഫ്സി കൊളോണിനോടൊപ്പം ഗ്രൂപ്പ് H ൽ. ഒരു ദശാബ്ദത്തിലേറെയായി യൂറോപ്പ്യൻ മത്സരങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന കൊളോണിന് നേരിടേണ്ടി വരിക ശക്തമായ എതിരാളികളെയാണ്. പ്രീമിയർ ലീഗിലെ അഞ്ചാം സ്ഥാനക്കാർ ജർമ്മൻ ടീമിനോട് ഏറ്റുമുട്ടുമ്പോൾ ആഴ്സണലിലും ജർമ്മൻകാർ കുറവല്ല. ഓസിൽ മുസ്താഫി,മെർറ്റസക്കർ എന്നിവർ ആഴ്സണലിലെ ജർമ്മൻ താരങ്ങൾ ആണ്. മുൻ ഷാൽകെ താരം കൊളസിനാക്ക് ആണിപ്പോൾ ഗണ്ണേഴ്സിന്റെ പ്രതിരോധം നയിക്കുന്നത്.
തകർപ്പൻ ഡ്രൊ ആയാണ് കൊളോണിന്റെ ജർമ്മൻ ഫുട്ബോളിനുള്ള സംഭാവനയും മുൻ ആഴ്സണൽ താരവുമായ ലൂക്കസ് പെഡോൾസ്കി സ്റ്റേജ് മത്സരങ്ങളെ വിശേഷിപ്പിച്ചത്. ബോറിസോവും റെഡ് സ്റ്റാർ ബെൽഗ്രേഡും ആണ് ഗ്രൂപ്പ് H ലെ മറ്റു ടീമുകൾ. ഹെർത്ത ബെർലിൻ ഗ്രൂപ്പ് ജെ യിൽ അത്ലറ്റിക്കോ ബിൽബാവോയോടൊത്താണ്. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ ഹൊഫെൻഹെയിം യൂറോപ്പയിൽ ബസക്സെഹീറിനും പോർച്ചുഗീസ് ക്ലബ്ബ് ബ്രാഗയ്ക്കും ഒപ്പമാണ്. ലിയോണിനും അറ്റ്ലാന്റായ്ക്കും ഒപ്പം ഗ്രൂപ്പ് സിയിലാണ് എവർട്ടൺ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial