Site icon Fanport

ഫ്രാങ്ക്ഫർട്ടിനെ തകർത്ത് ബാസുൽ യൂറോപ്പ ക്വാർട്ടറിൽ

യൂറോപ്പ ലീഗിന്റെ ക്വാർട്ടറിൽ കടന്ന് സ്വിസ്സ് ടീമായ എഫ്സി ബാസുൽ. ജർമ്മൻ ക്ലബ്ബായ എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ന് ബാസുൽ പരാജയപ്പെടുത്തിയത്. ഫാബിയൻ ഫ്രെയാണ് കളിയുടെ 88ആം മിനുട്ടിൽ ഫ്രാങ്ക്ഫർട്ടിന് വേണ്ടി സ്കോർ ചെയ്തത്. യൂറോപ്പ ലീഗിന്റെ പ്രീ ക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബാസുൽ ജയിച്ചിരുന്നു.

സ്വിസ്സ് സൂപ്പർ മൂന്നാം സ്ഥാനക്കാരാണ് ബാസുൽ. അടുത്ത ബുധനാഴ്ച്ച നടക്കുന്ന യൂറോപ്പ ക്വാർട്ടർ ഫൈനലിൽ ബാസുലിന്റെ എതിരാളികൾ ഉക്രേനിയൻ പ്രീമിയർ ലീഗ് ക്ലബ്ബായ ശക്തടിനോടാണ്. വോൾഫ്സ്ബർഗിനെ പരാജയപ്പെടുത്തിയാണ് ശാക്തർ ക്വാർട്ടറിൽ കടന്നത്.

Exit mobile version