യൂറോപ്പ ലീഗ്, ആഴ്സണലിന് വൻ ജയം

- Advertisement -

യൂറോപ്പ ലീഗിലെ ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തിൽ ആഴ്സണലിന് എതിരില്ലാത്ത 6 ഗോളുകളുടെ ജയം. ബോറിസോവിനെയാണ് വെങ്ങറും സംഘവും എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ തകർത്തത്. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ആഴ്സണൽ നോക്ഔട്ടിന് യോഗ്യത നേടി. മറ്റൊരു ഇംഗ്ലീഷ് ടീമായ ഏവർട്ടനും ജയം കണ്ടെങ്കിലും അവർക്ക് നോകൗട്ട് യോഗ്യതയില്ല. വെറും 4 പോയിന്റ് മാത്രമാണ് അവർക്ക് നേടാനായത്. ഇന്നലെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് അവർ അപോലോണ്  ലിമസോളിനെ തോൽപ്പിച്ചത്.

ഡെബുചി, വാൽകോട്ട്, ജിറൂദ്, വിൽഷെർ, എൽനെനി എന്നിവരാണ് ആഴ്സണലിന്റെ ഗോൾ നേടിയത്. ഒരു ഗോൾ ബോസിസോവ് താരം പൊളിയാക്കോസിന്റെ സെൽഫ് ഗോളായിരുന്നു. ഇന്നത്തെ ജയത്തോടെ ആഴ്സണൽ പരിശീലകൻ എന്ന നിലയിൽ 700 ജയങ്ങൾ സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement