
25 വർഷത്തെ കാത്തിരിപ്പിന് ശേഷം യുറോപ്പയിൽ എത്തിയ കൊളോണിന് വീണ്ടും നിരാശയായിരുന്നു ഫലം. ഏകപക്ഷീയമായ ഒരു ഗോളിനാണ് റെഡ് സ്റ്റാർ ബെൽഗ്രെഡ് കൊളോണിനെ പരാജയപ്പെടുത്തിയത്. യൂറോപ്പിലെ ജർമ്മൻ ടീമുകളുടെ കഷ്ടകാലം വീണ്ടും തുടരുകയാണ്. 5000 ൽ അധികം വരുന്ന റെഡ് സ്റ്റാർ ഫാൻസാണ് മത്സരത്തിനായി കൊളോണിലെക്കെത്തിയത്. കരിമരുന്ന് പ്രയോഗവും റോക്കറ്റുകളും വെടിക്കോപ്പുകളും കൊണ്ട് ഏറെ കുപ്രസിദ്ധി ആർജിച്ച സെർബിയൻ ആരാധകരാണ് റെഡ് സ്റ്റാറിനുള്ളത്. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന കുഴപ്പങ്ങൾ മുൻനിർത്തി 25oo ൽ അധികം സുരക്ഷാ ജീവനക്കാരെയാണ് നിയമിച്ചത്.
ആർത്തിരമ്പുന്ന ആരാധകരെ സാക്ഷിയാക്കിയാണ് ഇരു ടീമുകളും കളിയാരംഭിച്ചത്. ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും 30 ആം മിനുട്ടിൽ റിച്ച്മണ്ട് ബോവാക്യയിലൂടെ റെഡ്സ്റ്റാർ ലീഡ് നേടി. റെഡ്സ്റ്റാറിന്റെ ബദ്ധ വൈരികളായ പാർട്ടിസാൻ ബെൽഗ്രെടിന്റെ മുൻ താരം മിലോസിന്റെ തകർപ്പൻ ഷോട്ടുകൾ ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയിൽ കൊളോൺ ഉണർന്നു കളിച്ചു. സ്റ്റോജറുടെ തന്ത്രങ്ങൾ ഫലം കണ്ടെന്നു തോന്നിയെങ്കിലും ഗോൾ അകന്നു നിന്നു. വീണ്ടും രണ്ട് തവണ ബാറിൽ തട്ടി മിലോസിന്റെ ഗോൾ അകന്നു. രണ്ടു മത്സരവും തോറ്റ കൊളോൺ ഗ്രൂപ്പ് എച്ചിൽ അവസാന സ്ഥലത്താണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial