Site icon Fanport

റോമയോടൊപ്പം ആദ്യ ജയവുമായി മൗറീനോ

റോമയോടൊപ്പം ആദ്യ ജയവുമായി പരിശീലകൻ ജോസെ മൗറീനോ. യുവേഫ യൂറോപ്പ കോൺഫെറൻസ് ലീഗിലാണ് റോമ മൗറീനോക്ക് കീഴിൽ ആദ്യ ജയം സ്വന്തമാക്കിയത്. യൂറോപ്പ കോൺഫെറൻസ് ലീഗിലെ ആദ്യ പാദ്യത്തിൽ തുർക്കിഷ് ക്ലബ്ബായ ട്രാബ്സോൺസ്പോറിനെയാണ് റോമ പരാജയപ്പെടുത്തിയത്.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു റോമയുടെ ജയം. റോമക്ക് വേണ്ടി ലോറെൻസോ പെല്ലെഗ്രിനിയും എൽദോർ ഷോമുറോദോവുമാണ് ഗോളടിച്ചത്. ട്രാബ്സോൺസ്പോറിന് വേണ്ടി ആൻഡ്രിയാസ് കോർണെലുവെസും ഗോളടിച്ചു. എവേ ഗോൾ റൂളുകൾ യുവേഫ പിൻവലിച്ചെങ്കിലും ആദ്യ പാദത്തിലെ ഈ ജയം റോമക്ക് ആത്മവിശ്വാസമേകും. പ്രീമിയർ ലീഗ് വിട്ട് ഇറ്റലിയിലെത്തിയ മൗറീനോക്ക് റോമയ്ക്കൊപ്പം കന്നിയങ്കം തന്നെ ജയവുമായി തുടങ്ങാനായി.

Exit mobile version