പെനാൽറ്റി ചതിച്ചു, മിലാൻ യൂറോപ്പയിൽ നിന്നും പുറത്ത്

യൂറോപ്പ ലീഗിൽ നിന്നും എ സി മിലാൻ പുറത്ത്. ഒളിംപ്യക്കോസിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയമേറ്റുവാങ്ങിയാണ് ഗട്ടൂസോയുടെയും സംഘത്തിന്റെയും യൂറോപ്പ സ്വപ്‌നങ്ങൾ അവസാനിച്ചത്. ഈ പരാജയത്തോടു കൂടി ഗ്രൂപ്പ് എഫിൽ റിയൽ ബെറ്റിസും ഒളിംപിയക്കോസും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി. പരാജയപ്പെട്ടിരുന്നെങ്കിലും മിലാൻ യോഗ്യത നേടുമായിരുന്നു. എന്നാൽ രണ്ടു ഗോളിന്റെ ക്ലിയർ ഡിഫ്‌റെൻസിൽ യോഗ്യത ഒളിംപ്യക്കോസിന്റെ സ്വന്തമായി.

സെൽഫ് ഗോളും വിവാദമായ പെനാൽറ്റിയും മിലാണ് തിരിച്ചടിയായി. മിലൻറെ ഏക ഗോളും നേടിയത് സെൽഫ് ഗോളടിച്ച ക്രിസ്റ്റിൻ സപാറ്റയാണ്. രണ്ടാം പകുതിയിലാണ് മത്സരത്തിലെ നാല്‌ ഗോളും പിറന്നത്. സിസെയും കോസ്റ്റാസ് ഫോർട്‌നിസുംമാണ് ഒളിമ്പ്യാക്കോസിന്റെ ഗോളടിച്ചത്. രണ്ടു ഗോളിന്റെ ലീഡിന്റെ നേടിയ ശേഷം മിലാൻ തിരിച്ചടിക്കാതിരിക്കാൻ സമയം കളയാനുള്ള പുതിയ മാർഗങ്ങൾ തേടുകയായിരുന്നു ഗ്രീക്ക് ക്ലബ്.

Exit mobile version