യൂറോപ്പ ലീഗ്: ചെൽസിക്ക് മാൽമോയും ലാസിയോക്ക് സെവിയ്യയും ആഴ്‌സണലിന് ബേറ്റും എതിരാളികൾ

യൂറോപ്പ ലീഗ് നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ ചെൽസിക്ക് മാൽമോയും ലാസിയോക്ക് സെവിയ്യയും ആഴ്‌സണലിന് ബേറ്റും എതിരാളികൾ. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി വന്ന ഇന്റർ മിലാനു റാപ്പിഡ് വിയന്നയാണ് എതിരാളികൾ. ആറിൽ ആരും ജയിച്ച് വന്ന ഫ്രാങ്ക്ഫർട്ടിന് ശാക്തറാണ് എതിരാളികൾ. ചാമ്പ്യൻസ് ലീഗിൽ നിന്നും വന്ന മറ്റൊരു ഇറ്റാലിയൻ ടീമായ നാപോളിക്ക് എഫ്‌സി സൂറിച്ചാണ് എതിരാളികൾ.

യൂറോപ്പ സ്പെഷലിസ്റ്റുകളായ സെവിയ്യയെ ആണ് ലാസിയോക്ക് എതിരാളികളായി ലഭിച്ചത്. 2014 മുതൽ 2016 വരെ തുടർച്ചയായ മൂന്നു വർഷം യൂറോപ്പ ലീഗ് കിരീടമുയർത്തി ചരിത്രമെഴുതിയവരാണ് സെവിയ്യ. ലാ ലീഗയിൽ ബാഴ്‌സലോണയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് സെവിയ്യ. നിലവിലെ യൂറോപ്പ ചാമ്പ്യന്മാർ അത്ലറ്റിക്കോ മാഡ്രിഡ് ആണ്. മറ്റൊരു സ്പാനിഷ് ടീമായ വലൻസിയ കെൽറ്റിക്കിനെതിരെയാണ് ഇറങ്ങുക. റയൽ ബെറ്റിസിന് റെന്നെസും വിയ്യറയലിന് സ്പോര്ട്ടിങ്ങുമാണ് എതിരാളികൾ.