അത്യന്തം നാടകീയം, അവസാനം ചെൽസി യൂറോപ്പ ലീഗ് സെമിയിൽ

Photo:Twitter/@ChelseaFC
- Advertisement -

സ്ലാവിഹ പ്രഗിനെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ചെൽസി യൂറോപ്പ ലീഗിന്റെ സെമി ഫൈനൽ ഉറപ്പിച്ചു. ആദ്യ പാദത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച ചെൽസി രണ്ടു പാദങ്ങളിലുമായി 5-3ന്റെ വിജയം സ്വന്തമാക്കിയാണ് സെമി ഉറപ്പിച്ചത്. ഒരു വേള മത്സരത്തിൽ അനായാസം ചെൽസി ജയിച്ചു കയറുമെന്ന തോന്നിച്ച ഘട്ടത്തിൽ തുടരെ രണ്ടു ഗോളുകൾ നേടിയ സ്ലാവിഹ രണ്ടാം പകുതിയിൽ ചെൽസിയെ വിറപ്പിച്ചതിന് ശേഷമാണു കീഴടങ്ങിയത്. ഒന്നാം പകുതിയിൽ മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ ചെൽസി രണ്ടാം പകുതിയിൽ കളി മറക്കുന്ന കാഴ്ചയാണ് കണ്ടാണ്. രണ്ടാം പകുതിയിൽ പ്രതിരോധിക്കാൻ മറന്ന ചെൽസി അനാവശ്യമായി മത്സരത്തിൽ സമ്മർദ്ധം സൃഷ്ട്ടിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന മാഞ്ചസ്റ്റർ സിറ്റി – ടോട്ടൻഹാം മത്സരത്തെ അനുസ്മരിക്കുന്ന തരത്തിലുള്ള മത്സരമാണ് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്നത്. ആദ്യ 25 മിനുട്ടിനുള്ളിൽ തന്നെ മത്സരത്തിൽ നാല് ഗോളുകളാണ് പിറന്നത്. അതിൽ മൂന്നും നേടിയത് ചെൽസിയായിരുന്നു. ചെൽസിക്ക് വേണ്ടി പെഡ്രോ രണ്ടു ഗോളും ജിറൂദ് ഒരു ഗോളും നേടിയപ്പോൾ ഒരു ഗോൾ സ്ലാവിഹ താരം ഡെലിയുടെ സെൽഫ് ഗോളായിരുന്നു. സ്ലാവിഹക്ക് വേണ്ടി സേവ്സിക് ഇരട്ട ഗോളുകൾ നേടിയപ്പോൾ സൗസെക് ആണ് മറ്റൊരു ഗോൾ നേടിയത്. സെമി ഫൈനലിൽ ചെൽസിയുടെ എതിരാളികൾ ഫ്രാങ്ക്ഫർട്ട് ആണ്

Advertisement