തുർക്കിയിലെ വെല്ലുവിളി മറികടന്ന് ബാഴ്സലോണ യൂറോപ്പ ലീഗ് ക്വാർട്ടറിൽ

സാവിയുടെ ബാഴ്സലോണ യൂറോപ്പ ലീഗ് ക്വാർട്ടറിലേക്ക് കടന്നു. ഇന്ന് നടന്ന പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ തുർക്കിഷ് ക്ലബായ ഗലറ്റസറെയെ 2-1ന് തോൽപ്പിച്ച് ആണ് ബാഴ്സലോണ ക്വാർട്ടർ ഉറപ്പിച്ചത്. ആദ്യ പാദത്തിൽ ഇരുടീമുകളും ബാഴ്സലോണയിൽ വെച്ച് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്ന് തുർക്കിയിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ഗംഭീരമായാണ് ഗലറ്റസറെ തുടങ്ങിയത്.
20220318 010538
28ആം മിനുട്ടിലെ മാർകാവോയുടെ ഹെഡർദിലൂടെ ഗലറ്റസറെ ലീഡ് എടുത്തു. ഇതിന് വളരെ പെട്ടെന്ന് തന്നെ ബാഴ്സലോണ മറുപടി പറഞ്ഞു. 37ആം മിനുട്ടിൽ പെനാൾട്ടി ബോക്സിൽ മാന്ത്രിക ചുവടുകൾ വെച്ച ശേഷം പെഡ്രി ആണ് ബാഴ്സലോണക്കായി സമനില ഗോളുകൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒബാമയങ്ങിലൂടെ ബാഴ്സലോണ ലീഡ് എടുക്കുകയും ചെയ്തും ഡിയോങ്ങിന്റെ ഒരു പാസിൽ നിന്ന് ഒരു ടാപിന്നിലൂടെ ഒബാമയങ് ആണ് ബാഴ്സലോണക്ക് വിജയ ഗോൾ സമ്മാനിച്ചത്.

നാളെ നടക്കുന്ന ക്വാർട്ടർ ഡ്രോയിൽ ആരാകും അടുത്ത റൗണ്ടിൽ ബാഴ്സലോണയുടെ എതിരാളികൾ എന്നറിയാം.