
ലിയോണിൽ നടന്ന യൂറോപ്പ ലീഗ് ഫൈനലിക് ഒളിമ്പിക് മാഴ്സയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ് കിരീടം ഉയർത്തിയത്. എന്നാൽ 36 മണിക്കൂർ വേണ്ടി വന്നു ലാ ലീഗ ചാമ്പ്യന്മാരായ ബാഴ്സലോണയ്ക്ക് അത്ലറ്റികോ മാഡ്രിഡിനെ അഭിനന്ദിക്കാൻ. അത്ലറ്റിക്കോയുടെ ബദ്ധവൈരികളായ റയൽ മാഡ്രിഡ് യൂറോപ്പ്യൻ കിരീടം നേടിയ ഉടൻ തന്നെ അത്ലറ്റിക്കോ മാഡ്രിഡിനെ അഭിനന്ദിച്ചിരുന്നു. കിരീടം ഉയർത്തിയ അത്ലറ്റികോ മാഡ്രിഡിനെ ട്വിറ്ററിലൂടെയാണ് റയൽ മാഡ്രിഡ് അഭിനന്ദനം അറിയിച്ചത്.
¡Enhorabuena por el título! Disfrutad de la celebración hoy en Madridhttps://t.co/SQBQhFRwGT
— FC Barcelona 🏆🏆 (@FCBarcelona_es) May 18, 2018
“Congratulations for the title!” it wrote. “Enjoy the celebration today in Madrid.” എന്ന് സ്പാനിഷ് ട്വിറ്റെർ അക്കൗണ്ടിലൂടെ കുറിച്ചാണ് ബാഴ്സലോണ അത്ലറ്റികോയെ അഭിനന്ദിച്ചത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ മൂന്നാം യൂറോപ്പാ ലീഗ് കിരീടമായിരുന്നു ഇത്. ഫ്രഞ്ച് താരം ഗ്രീസ്മന്റെ പേരിൽ ഇരു ക്ലബ്ബുകളും പരസ്യമായി പോരടിക്കുന്നതിനിടെയാണ് ബാഴ്സ അത്ലറ്റികോയെ അഭിനന്ദിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial