കിരീടവും നേടി എവർ ബനേഗ സെവിയ്യ വിട്ടു

- Advertisement -

ഇന്നലെ സെവിയ്യക്ക് യൂറോപ്പ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച എവർ ബനേഗ ഇനി സെവിയ്യക്ക് ഒപ്പം ഇല്ല. രണ്ട് ഘട്ടങ്ങളിലായി അഞ്ചു സീസണുകൾ സെവിയ്യക്ക് ഒപ്പം കളിച്ച താരം ഇനി സൗദി അറേബ്യയിലാകും കളിക്കുക. നേരത്തെ തന്നെ സൗദി അറേബ്യൻ ക്ലബായ അൽ ശബാബുമായി എവർ ബാനേഗ കരാർ ഒപ്പുവെച്ചിരുന്നു. താൻ തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ക്ലബിനോടാണ് വിടപറയുന്നത് എന്ന് കിരീടം നേടിയ ശേഷം ബനേഗ പറഞ്ഞു.

ഒരു കിരീടവും നേടി മടങ്ങാൻ കഴിയുന്നു എന്നതിൽ തൃപ്തി ഉണ്ട്. ഈ കിരീടം നേടാൻ സഹായിച്ചതിൽ ക്ലബിലെ മുഴുവ താരങ്ങളോടും പരിശീലകരോടും നന്ദി ഉണ്ട് എന്ന് ബനേഗ പറഞ്ഞു. തന്റെ പരിശീലകനായ ലൊപെറ്റിഗിക്ക് പ്രത്യേകം നന്ദി ഉണ്ട്. കാരണം ലൊപെറ്റെഗി തന്നെ കുറച്ച് കാലം ടീമിൽ നിന്ന് പുറത്ത് ഇരുത്തിയത് തനിക്ക് ഏറെ ഗുണം ചെയ്തു എന്ന് ബനേഗ പറഞ്ഞു. താൻ പരിശ്രമിക്കേണ്ടതുണ്ട് എന്നും അതില്ലാതെ ഒന്നും നേടാൻ കഴിയില്ല എന്നും ആ സമയം ബോധ്യമുണ്ടാക്കി എന്നും ബനേഗ പറഞ്ഞു. സെവിയ്യക്ക് ഒപ്പം മൂന്ന് യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കിയാണ് ബനേഗ സ്പെയിൻ വിടുന്നത്.

Advertisement