
യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ റഷ്യയിൽ നിന്നുള്ള ലോക്കോമോട്ടീവിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് അത്ലറ്റികോ മാഡ്രിഡ് ക്വാർട്ടർ ഫൈനൽ സാധ്യതകൾ സജീവമാക്കി. അത്ലറ്റികോ മാഡ്രിഡിന്റെ സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അവർക്ക് വേണ്ടി വേണ്ടി ഡിയേഗോ കോസ്റ്റയും കോകെയും സോൾ നിഗെസും ഗോളുകൾ നേടി.
ആദ്യ പകുതിയിൽ നിഗെസിലൂടെ ഗോൾ പട്ടിക തുറന്ന അത്ലറ്റികോ തുടർന്ന് രണ്ടാം പകുതിയിൽ കോസ്റ്റയിലൂടെ ലീഡ് ഇരട്ടിയാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ കോസ്റ്റയെയും ഗ്രീസ്മാനെയും പിൻവലിച്ച് മാഡ്രിഡ് തുടർന്ന് കോകെയിലൂടെ മൂന്നാമത്തെ ഗോൾ നേടി മത്സരത്തിൽ ജയം ഉറപ്പിച്ചു.
ഇരുവരും തമ്മിലുള്ള രണ്ടാം പാദ മത്സരം മാർച്ച് 15ന് ലോക്കോമോട്ടീവിന്റെ ഗ്രൗണ്ടിൽ വെച്ച് നടക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial