വൻ ജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ് യൂറോപ്പ ക്വാർട്ടറിൽ

- Advertisement -

ഈ സീസണിൽ യൂറോപ്പാ ലീഗിലെ ക്വാർട്ടറിലെ ആദ്യ സ്ഥാനം അത്ലറ്റിക്കോ മാഡ്രിഡ് ഉറപ്പിച്ചു. ഇന്ന് റഷ്യയിൽ നടന്ന മത്സരത്തിൽ ലോകോമോടിവ് മോസ്കോയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഇരുപാദങ്ങളിലുമായി 8-1 എന്ന അഗ്രിഗേറ്റിലാണ് അത്ലറ്റിക്കോ മാഡ്രിഡ് ക്വർട്ടറിലേക്ക് കടക്കുന്നത്.

അത്ലറ്റിക്കോ മാഡ്രിഡിനായി ഫെർണാണ്ടോ ടോറസ് ഇരട്ട ഗോളുകൾ നേടി. കൊറെയ, നിഗെസ്, ഗ്രീസ്മെൻ എന്നിവരാണ് സ്പാനിഷ് ടീമിന്റെ മറ്റു ഗോളുകൾ നേടിയത്. ജയത്തിനിടയിലും ഡിഫൻഡർ ഫിലിപ്പോ ലൂയീസിന് പരിക്കേറ്റ് കളം വിടേണ്ടി വന്നത് മാഡ്രിഡിന് തിരിച്ചടിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement