അത്ലറ്റിക്കോ മാഡ്രിഡ് കോച്ച് സിമിയോണിക്ക് നാല് മത്സരങ്ങളിൽ വിലക്ക്

- Advertisement -

അത്ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡിയാഗോ സിമിയോണിക്ക് നാല് മത്സരങ്ങളിൽ നിന്നും വിലക്ക്. യൂറോപ്പ ലീഗ് സെമി ഫൈനൽ ആദ്യ പാദ മത്സരത്തിലെ പ്രതിഷേധത്തെ തുടർന്ന് ഡിയാഗോ സിമിയോണിയെ റഫറി കളത്തിൽ നിന്നും പറഞ്ഞയച്ചിരുന്നു. ഇതിന്റെ തുടർ നടപടിയായാണ് നാല് മത്സരത്തിലെ വിലക്ക് സിമിയോണിക്ക് ലഭിച്ചത്. റിട്ടേൺ ലീഗിന് പുറമെ മൂന്നു മത്സരങ്ങളിലെ വിലക്ക് കൂടെ ലഭിച്ചു. മാഴ്‌സെയ്‌ക്കെതിരായ ഫൈനൽ മത്സരവും ചാമ്പ്യന്മാരായി സൂപ്പർ കപ്പിലെത്തിയാൽ ആ മത്സരവും നഷ്ടമാകും.

പത്തുപേരെയും വെച്ച് അത്ലറ്റിക്കോ മാഡ്രിഡ് ആഴ്സണലിനെ ആദ്യ പാദത്തിൽ തളച്ചിരുന്നു. വെങ്ങറിന്റെ യൂറോപ്യൻ കിരീടം നേടി വിടവാങ്ങാം എന്ന ആഗ്രഹത്തിന് നിരാശയോടെ വിരാമമിട്ട് അത്ലറ്റിക്കോ മാഡ്രിഡ് 2-1ന്റെ അഗ്രിഗേറ്റിലാണ് ഫൈനലിലേക്ക് മുന്നേറിയത്. ഡിയോഗ കോസ്റ്റയാണ് അത്ലറ്റിക്കോ മാഡ്രിഡിന് വിജയം സമ്മാനിച്ച ഗോൾ നേടിയത്. ഗ്രീസ്മെന്റെ അസിസ്റ്റിൽ 45ആം മിനുട്ടിലായിരുന്നു കോസ്റ്റയുടെ വിജയ ഗോൾ. ബുക്കാറെസ്റ്റിൽ അത്ലറ്റിക് ബിൽബാവോയെ പരാജയപ്പെടുത്തി യൂറോപ്പ ഉയർത്തിയ സിമിയോണിക്കും ടീമിനും ലിയോണിൽ അതാവർത്തിക്കാൻ കഴിയുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement