
യൂറോപ്പ ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് ഏകപക്ഷീയമായ വിജയം. ഇന്ന് മാഡ്രിഡിൽ സ്പോർടിംഗ് ക്ലബിനെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. സെക്കൻഡുകൾക്കകം പിറന്ന കൊകെയുടെ ഗോൾ തുടക്കത്തിൽ തന്നെ മത്സരം അത്ലറ്റിക്കോ മാഡ്രിഡിന്റെ വരുതിയിലാക്കുക ആയിരുന്നു.
മത്സരത്തിന്റെ 31ആം സെക്കൻഡിലായിരുന്നു കൊകെയുടെ ഗോൾ പിറന്നത്. ഡിയോഗോ കോസ്റ്റയുടെ പാസിൽ നിന്നായിരുന്നു ഗോൾ. 40ആം മിനുട്ടിൽ ഗ്രീസ്മെൻ അത്ലറ്റിക്കോ മാഡ്രിഡിന്റെ രണ്ടാം ഗോൾ നേടി. ഗ്രീസ്മെന്റെ സീസണിലെ 24ആം ഗോളാണ് ഇത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial