യൂറോപ്പാ സെമിയിലേക്ക് അടുത്ത ആഴ്സണൽ

വൻ വിജയത്തോടെ ആഴ്സ്ണൽ യൂറോപ്പ ലീഗിന്റെ സെമി ഫൈനലിലേക്ക് അടുത്തു. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പാദത്തിൽ സി എസ് കെ എ മോസ്കോയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ആഴ്സണൽ തകർത്തത്‌. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റംസിയും ലാകസെറ്റും ആഴ്സണലിനായി ഇരട്ട ഗോളുകൾ നേടി.

ചാമ്പ്യൻസ് ലീഗ് യോഗ്യത നേടണമെങ്കിൽ യൂറോപ്പാ കിരീടം നിർബന്ധമായ ആഴ്സണൽ തുടക്കം മുതൽ ആക്രമിച്ചു കളിക്കുകയായിരുന്നു. 9ആം മിനുട്ടിൽ തന്നെ റംസിയിലൂടെ ഇതിനു ഫലവും ആഴ്സണൽ കണ്ടു. പതിനഞ്ചാം മിനുട്ടിലെ ഗൊലോവിന്റെ സമനില ഗോൾ ആഴ്സ്ണലിനെ ഞെട്ടിച്ചു എങ്കിലും അധിക സമയം എടുത്തില്ല ആഴ്സണൽ ലീഡ് തിരിച്ചെടുക്കാൻ.

23,35 മിനുട്ടുകളിൽ ലകാസെറ്റും 28ആം മിനുട്ടിൽ വീണ്ടും റംസിയും മോസ്കോ വല കുലുക്കി. റംസിയുടെ രണ്ടാം ഗോൾ മനോഹരമായ ഒരു ബാക്ക് ഫ്ലിക്കിലൂടെ ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരിക്ക് : ബെനാലിക്ക് ഈ സീസൺ നഷ്ടമാകും
Next articleആദ്യ പാദ ക്വാർട്ടറിൽ ഏകപക്ഷീയ ജയത്തോടെ അത്ലറ്റിക്കൊ മാഡ്രിഡ്