റഷ്യൻ തിരിച്ചുവരവും മറികടന്ന് ആഴ്സണൽ യൂറോപ്പ സെമിയിൽ

യൂറോപ്പിൽ ഇത് തിരിച്ചുവരവുകളുടെ കാലമാണ്. റോമയും യുവന്റസും കാണിച്ചതിനു സമാനമായ ഒന്ന് ഇന്ന് റഷ്യയിലും പിറന്നേനെ. 4-1ന്റെ ആദ്യ പാദ ലീഡുമായി സി എസ് കെ എ മോസ്കോയെ നേരിടാൻ എത്തിയ ആഴ്സണലിനെ റഷ്യൻ സംഘം ഒന്നു വിറപ്പിച്ച ശേഷം മാത്രമാണ് സെമിയിലേക്ക് കടത്തിവിട്ടത്.

ഒരു ഘട്ടത്തിൽ 2-0ന് സി എസ് കെ എ മുന്നിൽ എത്തിയിരുന്നു. അഗ്രിഗേറ്റ് 3-4 എന്ന നിലയിൽ. ഒരു ഗോൾ കൂടെ സി എസ് കെ എ നേടിയിരുന്നെങ്കിൽ സെമിയിലേക്ക് എത്തുമെന്നത്ര അടുത്ത് സി എസ് കെ എ എത്തി. പക്ഷെ വെങ്ങറിന്റെ ടീം ശക്തമായി തിരിച്ചുവന്ന് മത്സരം 2-2 സമനില ആക്കുകയും അഗ്രിഗേറ്റ് 6-3 എന്ന സ്കോറിന് സെമിയിലേക്ക് കടക്കുകയും ചെയ്തു‌.

75ആ മിനുട്ടിൽ വെൽബെക്കും 90ആം മിനുട്ടിൽ റാംസിയുമാണ് ആഴ്സണലിന്റെ രക്ഷയ്ക്കെത്തിയ ഗോളുകൾ നേടിയത്. റാംസി ആദ്യ പാദത്തിലും മോസ്കോയ്ക്കെതിരെ ഗോൾ നേടിയിരുന്നു. ജയത്തോടെ യൂറോപ്പ വിജയിക്കാമെന്നും അതുവഴി ചാമ്പ്യൻസ്ലീഗ് യോഗ്യത നേടാമെന്നുമുള്ള ആഴ്സണൽ പ്രതീക്ഷ സജീവമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാര്‍ക്കണ്ടേ മാജിക്കിനും മുംബൈയ്ക്ക് വിജയം നല്‍കാനായില്ല, ഹൂഡ സണ്‍റൈസേഴ്സ് രക്ഷകന്‍
Next articleപരാജയപ്പെട്ടിട്ടും അത്ലറ്റിക്കോ മാഡ്രിഡ് യൂറോപ്പ സെമിയിൽ