20220908 015756

യൂറോപ്പ ലീഗിലെ ആഴ്‌സണൽ, പി.എസ്.വി മത്സരം സമയത്ത് നടന്നേക്കും

ഈ മാസം പതിനാറിന് ലണ്ടനിൽ നടക്കേണ്ട ആഴ്‌സണൽ, പി.എസ്.വി യൂറോപ്പ ലീഗ് മത്സരം സമയത്ത് നടക്കും എന്നു സൂചന. മത്സരത്തിന് പോലീസ് സൗകര്യം നൽകാൻ ആവും എന്നു ലണ്ടൻ പോലീസ് അറിയിച്ചിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെ മരണം കാരണം ഈ ആഴ്ചയിലെ പ്രീമിയർ ലീഗ് മത്സരങ്ങൾ മാറ്റി വച്ചിരുന്നു. മത്സരങ്ങൾ തുടരാൻ സർക്കാർ അനുമതി നൽകിയെങ്കിലും പ്രീമിയർ ലീഗും ക്ലബുകളും ദുഃഖാചരണത്തിന്റെ ഭാഗം ആയി മത്സരങ്ങൾ മാറ്റി വക്കാൻ തീരുമാനിക്കുക ആയിരുന്നു.

അതേസമയം ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലണ്ടിൽ നടക്കേണ്ട ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി മത്സരങ്ങളും സമയത്ത് നടക്കും എന്നാണ് നിലവിലെ സൂചനകൾ. അടുത്ത ആഴ്ച പ്രീമിയർ ലീഗ് മത്സരങ്ങൾ നടന്നാലും 18 ഞായറാഴ്ച നടക്കേണ്ട ആഴ്‌സണൽസ് ബ്രന്റ്ഫോർഡ് മത്സരം മാറ്റി വച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. രാജ്ഞിയുടെ ശവസംസ്‌കാരവും ആയി ബന്ധപ്പെട്ട തിരക്കുകളിൽ ആവുന്ന പോലീസിന് ലണ്ടൻ ഡാർബിക്ക് അന്ന് സുരക്ഷ നൽകാൻ ആയേക്കില്ല എന്നത് ആണ് ഇതിനു കാരണം ആയി പറയുന്നത്.

Exit mobile version