Site icon Fanport

പരാജയപ്പെട്ടു എങ്കിലും ആഴ്സണൽ യൂറോപ്പ ക്വാർട്ടറിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്സണൽ യൂറോപ്പ ലീഗ് ക്വാർട്ടറിലേക്ക് കടന്നു. ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിനോട് ഇന്ന് നോർത്ത് ലണ്ടണിൽ പരാജയപ്പെടേണ്ടു വന്നു എങ്കിലും ആദ്യ പാദത്തിലെ വിജയം ആഴ്സണലിനെ രക്ഷിച്ചു. ഇന്ന് ഒളിമ്പിയാകോസ് എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സണലിനെ തോൽപ്പിച്ചത്. ആദ്യ പാദത്തിൽ ആഴ്സണൽ 3-1ന് വിജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്കോറിൽ 3-2ന് ആഴ്സണൽ വിജയിച്ചു.

ഇന്ന് 51ആം മിനുട്ടിൽ എൽ അറബി ആണ് ഒളിമ്പിയാകോസിനായി ഗോൾ നേടിയത്. കൂടുതൽ ഗോൾ നേടാൻ ഗ്രീക്ക് ക്ലബ് ശ്രമിച്ചു എങ്കിലും 82ആം മിനുട്ടിൽ ഒളിമ്പിയാകോസ് താരം ബാ ചുവപ്പ് കാർഡ് കണ്ടു പുറത്തായി. ഇത് ആഴ്സണലിനെ അവസാന നിമിഷങ്ങളിലെ സമ്മർദ്ദത്തിൽ നിന്ന് രക്ഷിച്ചു.

Exit mobile version