Site icon Fanport

ആഴ്സണൽ ബെൻഫിക പോരാട്ടം റോമയുടെ ഗ്രൗണ്ടിൽ

ആഴ്സണലിന്റെ ബെൻഫികയ്ക്ക് എതിരായ യൂറോപ്പ ലീഗ് പോരാട്ടം ഇറ്റലിയിൽ വെച്ച് നടക്കും. കൊറോണ കാരണം ഇംഗ്ലണ്ട് രാജ്യത്തുള്ളവർക്ക് യാത്ര വിലക്ക് ഉള്ളതിനാൽ ആണ് ബെൻഫികയുടെ ഹോം മത്സര വേദി മാറ്റാൻ യുവേഫ തീരുമാനിച്ചത്. ഇറ്റാലിയൻ ടീമായ റോമയുടെ ഹോം ഗ്രൗണ്ട് ആയ സ്റ്റേഡിയോ ഒളിമ്പികോയിൽ വെച്ചാകും മത്സരം നടക്കുക. 18ആം തീയതിയാണ് മത്സരം നടക്കുന്നത്.

ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളുടെയും അടുത്ത ആഴ്ചത്തെ മത്സര വേദികൾ ഇതിനകം മാറ്റിയിട്ടുണ്ട്. സിറ്റിയും ലിവർപൂളും ബുഡാപെസ്റ്റിൽ വെച്ചാകും അവരുടെ ചാമ്പ്യൻസ് ലീഗ് എവേ മത്സരങ്ങൾ ഈ വരുന്ന ആഴ്ച കളിക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂറോപ്പ ലീഗ് മത്സരം ടൂറിനിൽ വെച്ചും നടക്കും.

Exit mobile version