മിലാനിൽ ചെന്ന് വിജയിച്ച് ആഴ്സണൽ

യൂറോപ്പാ ലീഗിൽ ആഴ്സണലിന് തകർപ്പൻ ജയം. പ്രീക്വാർട്ടറിന്റെ ആദ്യ പാദ അങ്കത്തിൽ എസി മിലാനെ അവരുടെ തട്ടകമായ സാൻസിറോയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. ആഴ്സ്ണലിനായി മിക്കിതാര്യനും റാംസിയും ഗോളുകൾ നേടി.

തുടർച്ചയായ നാലു പരാജയങ്ങൾക്ക് ശേഷമായിരുന്നു ആഴ്സണൽ മിലാനിലേക്ക് വിമാനം കയറിയത്. മികച്ച ഫോമിലുണ്ടായിരുന്ന എ സി മിലാനെ തോൽപ്പിച്ചു കൊണ്ടാണ് ആഴ്സ്ൺ വെങ്ങറും ടീമും വിജയവഴിയിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. 13 മത്സരങ്ങളായി അപരാജിത കുതിപ്പ് നടത്തുക ആയിരുന്നു മിലാന്റെ 2018ലെ ആദ്യ പരാജയമായി ഇത്. കഴിഞ്ഞ ഡിസംബറിൽ അറ്റ്ലാന്റയ്ക്കെതിരെ ആയിരുന്നു മിലാന്റെ അവസാന പരാജയം.

ആഴ്സണൽ സ്ക്വാഡിന്റെ മികവാണ് തങ്ങളുടെ പരാജയത്തിന് കാരണം എന്ന് മിലാൻ പരിശീലകൻ ഗട്ടൂസോ മത്സരശേഷം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫൈനലില്‍ പിഴച്ച് കര്‍ണ്ണാടക, തോല്‍വിയിലും താരമായി രവികുമാര്‍ സമര്‍ത്ഥ്
Next articleസൂപ്പർ കപ്പിനു മുന്നേ ഗോകുലം ദുബായിയിലേക്ക്