യൂറോപ്പ ലീഗിൽ ആഴ്‌സണലിന് കാലിടറി

യൂറോപ്പ ലീഗിന്റെ അവസാന 32 റൗണ്ടിന്റെ ആദ്യ പാദത്തിൽ ആഴ്‌സണലിന് തോൽവി. ബറ്റേ ബോറിസോവാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ആഴ്‌സണലിന് സ്വന്തം ഗ്രൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി സമ്മാനിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബറ്റേയുടെ തോൽവി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. ഇതോടെ ആഴ്‌സണലിന്റെ ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദ മത്സരം അവർക്ക് നിർണായകമായി.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബറ്റേക്ക് അനുകൂലമായി ലഭിച്ച ഫ്രീ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. സ്റ്റാസെവിചിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെ ഡ്രാഗൺ ആണ് ഗോൾ നേടിയത്. ഫ്രീ കിക്ക്‌ പ്രതിരോധിക്കുന്നതിൽ ആഴ്‌സണൽ വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്.

മത്സരത്തിന്റെ 85മത്തെ മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ട് ആഴ്‌സണൽ താരം ലാക്കസറ്റേ പുറത്തുപോയതോടെ 10 പേരുമായാണ് ആഴ്‌സണൽ മത്സരം പൂർത്തിയാക്കിയത്. ബറ്റേ താരം ഫിലിപോവിച്ചിന്റെ മുഖത്തിടിച്ചതിനാണ് റഫറി ലാക്കസറ്റേക്ക് ചുവപ്പ് കാർഡ് കാണിച്ചത്. താരത്തിന് ബറ്റേക്കെതിരായ രണ്ടാം പാദ മത്സരം നഷ്ട്ടമാകും.