യൂറോപ്പ : ആഴ്സണലിന് സമനില

യൂറോപ്പ ലീഗിൽ ആഴ്സണലിന് സമനില. സ്പോർട്ടിങ് സി പി ക്ക് എതിരെ ഗോൾ രഹിത സമനിലയാണ് ഗണ്ണേഴ്‌സ് വഴങ്ങിയത്. മത്സരസത്തിന്റെ തുടക്കത്തിൽ ഡാനി വെൽബേക്ക് ഗുരുതര പരിക്കേറ്റ് പുറത്തായത് അവർക്ക് മറ്റൊരു തിരിച്ചടിയായി. സമനില വഴങ്ങിയെങ്കിലും ആഴ്സണൽ റൌണ്ട് 32 ഉറപ്പിച്ചു.

മത്സരത്തിന്റെ 30 ആം മിനുട്ടിൽ പരിക്കേറ്റ വെൽബെക്കിന്‌ പകരം ഒബമയാങ് ഇറങ്ങിയെങ്കിലും അവർക്ക് ഗോൾ നേടാനായില്ല. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒബമയാങിന്റെ ഷോട്ട് ബാറിൽ തട്ടി മടങ്ങുകയും ചെയ്തു. കളി തീരാൻ മിനിട്ടുകൾ മാത്രം ശേഷിക്കെ ഒബാമയാങിന്റെ ഗോൾ അവസരം ഫൗളിലൂടെ നഷ്ടപ്പെടുത്തിയ സ്പോർട്ടിങ് ഡിഫൻഡർ മാത്യു ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു.