39 വർഷങ്ങൾക്ക് ശേഷം വോൾവ്സിന് യൂറോപ്പ ലീഗ് യോഗ്യത

ഇന്നലെ മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് വിജയിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം വോൾവ്സും സന്തോഷിച്ചു. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം വോൾവ്സിനെ യൂറോപ്പിൽ എത്തിച്ചിരിക്കുകയാണ്. യൂറോപ്പ ലീഗയിലേക്കാണ് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വോൾവ്സ് യോഗ്യത നേടിയത്. എഫ് എ കപ്പ് കിരീടം നേടുന്നവർക്കുള്ള യൂറോപ്പ ലീഗ് യോഗ്യത മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ ഉള്ളത് കൊണ്ട് പ്രീമിയർ ലീഗിലെ ഏഴാ സ്ഥാനക്കാർക്ക് പോകും.

വോൾവ്സാണ് പ്രീമിയർ ലീഗിൽ ഇത്തവണ ഏഴാമത് ഫിനിഷ് ചെയ്തത്. വോൾവ്സിന് ഇത് വലിയ നേട്ടമാണ്. പ്രൊമോഷൻ നേടി വന്ന വോൾവ്സ് ഒറ്റ സീസൺ കൊണ്ട് തന്നെ യൂറോപ്പയിൽ എത്തിയിരിക്കുകയാണ്. 39 വർഷങ്ങൾക്ക് ശേഷമാണ് യൂറോപ്പ ലീഗിന് വോൾവ്സ് യോഗ്യത നേടുന്നത്. 1980ൽ ആയിരുന്നു അവസാന യോഗ്യത. വോൾവ്സ് യൂറോപ്പയ്ക്ക് യോഗ്യത നേടിയപ്പോൾ ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പയിൽ യോഗ്യത റൗണ്ടിൽ നിന്ന് രക്ഷപ്പെട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിട്ട് ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടക്കും