2007ൽ റോമയ്ക്ക് എതിരെ നടത്തിയ പോലൊരു പ്രകടനമാണ് നാളെ വേണ്ടത് എന്ന് ഒലെ

മാഞ്ചസ്റ്റർ യുണൈറ്റഡും എ എസ് റോമയും 2007ൽ ഏറ്റുമുട്ടിയപ്പോൾ യുണൈറ്റഡിന് 7-1ന്റെ വൻ വിജയം നേടാൻ ആയിരുന്നു. അതുപോലൊരു പ്രകടനം ആണ് നാളെ ടീമിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. അന്നത്തെ യുണൈറ്റഡിന്റെ പ്രകടനം മാന്ത്രികമായിരുന്നു. അന്ന് അലൻ സ്മിത് ഗംഭീരമായിരുന്നു എന്നും ഒലെ പറഞ്ഞു.

നാളെ യൂറോപ്പ ലീഗ് സെമിയിൽ ആണ് റോമയും മാഞ്ചസ്റ്റർ യുണൈറ്റഡും നേർക്കുനേർ വരുന്നത്. ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ കീഴിലെ യുണൈറ്റഡിന്റെ അഞ്ചാം സെമി ഫൈനൽ ആകും ഇത്. ഇതിനു മുമ്പ് യുണൈറ്റഡ് കളിച്ച നാലു സെമി ഫൈനലിലും യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. പക്ഷെ യൂറോപ്പ ലീഗിൽ കിരീടം തന്നെയാണ് ലക്ഷ്യം എന്ന് ഒലെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി കിരീടം ഉയർത്തുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നം എന്നും ഒലെ പറഞ്ഞു.

Exit mobile version